ഹൈദരാബാദ്: തകര്‍പ്പനടികളുമായി നിതീഷ് കുമാര്‍ റെഡ്ഢിയും (72 പന്തില്‍ 46), ഹെയിന്റിച് ക്ലാസനും (19 പന്തില്‍ 42) കളം നിറഞ്ഞപ്പോള്‍ രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്കോര്‍.
ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണെടുത്തത്. 44 പന്തില്‍ 58 റണ്‍സെടുത്ത ട്രാവിസ് ഹെഡ്, 12 റണ്‍സെടുത്ത അഭിഷേക് ശര്‍മ, അഞ്ച് റണ്‍സുമായി അന്മോള്പ്രീത് സിംഗ് എന്നിവരാണ് പുറത്തായത്. രാജസ്ഥാനു വേണ്ടി ആവേശ് ഖാന് രണ്ട് വിക്കറ്റും, സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.