Advertisment

രാഹുലിനെ തഴഞ്ഞു, റുതുരാജുമില്ല, ഇഷാനും 'ഔട്ട്' ! ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ പ്രമുഖ താരങ്ങള്‍ ഇതാ

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായ കെ.എല്‍. രാഹുലാണ് ഇതില്‍ പ്രധാനി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും, ടി20ക്ക് ഉതകുന്ന സ്‌ട്രൈക്ക് റേറ്റ് ഇല്ലാത്തത് താരത്തിന് തിരിച്ചടിയായി

New Update
kl rahul ruturaj gaikwad ishan kishan

മുംബൈ: കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വമ്പന്‍ സര്‍പ്രൈസുകളില്ലാതെയായിരുന്നു പ്രഖ്യാപനം. എന്നാല്‍ ചില താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയ ചില താരങ്ങളെ നോക്കാം.

Advertisment

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായ കെ.എല്‍. രാഹുലാണ് ഇതില്‍ പ്രധാനി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും, ടി20ക്ക് ഉതകുന്ന സ്‌ട്രൈക്ക് റേറ്റ് ഇല്ലാത്തത് താരത്തിന് തിരിച്ചടിയായി. മധ്യനിരയില്‍ ബാറ്റ് ചെയ്യാത്തതും പ്രധാന കാരണമാണ്.

മുംബൈ ഇന്ത്യന്‍സ് കീപ്പര്‍ ഇഷാന്‍ കിഷനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമായിരുന്നു. നേരത്തെ താരത്തെ വാര്‍ഷിക കരാറില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഐപിഎല്ലില്‍ കാര്യമായ പ്രകടനം കാഴ്ചവച്ചിട്ടില്ലെങ്കിലും, മികച്ച സ്‌ട്രൈക്ക് റേറ്റുണ്ടെന്നത് മാത്രമായിരുന്നു അനുകൂല ഘടകം. ഓപ്പണറായാണ് താരം ബാറ്റ് ചെയ്യുന്നത് എന്നതും തിരിച്ചടിയായി.

കിഷനെ പോലെ കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും ലോകകപ്പ് ടീമിലില്ല. ഐപിഎല്ലില്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ ശ്രേയസിന് സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ റുതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഓപ്പണിംഗ് പൊസിഷനില്‍ യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നി ഓപ്ഷനുകള്‍ ലഭ്യമാണെന്നതാണ് റുതുരാജിന് തിരിച്ചടിയായത്.

ദിനേശ് കാര്‍ത്തിക്, തിലക് വര്‍മ, രവി ബിഷ്‌ണോയ് എന്നിവരെയും തഴഞ്ഞു. 15 അംഗ ടീമില്‍ ഉള്‍പ്പെടുമെന്ന് കരുതിയെങ്കിലും റിങ്കു സിംഗിനെ റിസര്‍വ് താരമായി മാത്രമാണ് ഉള്‍പ്പെടുത്തിയത്. അവസാന നിമിഷം പരിഗണനയ്ക്ക് എത്തിയെങ്കിലും ജിതേഷ് ശര്‍മയെയും, ധ്രുവ് ജൂറലിനെയും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല.

Advertisment