Advertisment

സഞ്ജുവും 'ഡക്ക്' ! വന്നപോലെ മടങ്ങി ബാറ്റര്‍മാര്‍; 'ചെണ്ട'യായി ബൗളര്‍മാര്‍ ! ഇതെന്ത് മറിമായം ? ഫോം നഷ്ടപ്പെട്ട് ലോകകപ്പ് ടീമംഗങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം മൂന്ന് പേരാണ് പൂജ്യത്തിന് പുറത്തായത്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ഈ പട്ടികയില്‍ ഒടുവില്‍ ഇടം പിടിച്ചത്

New Update
sanju duck

വര്‍ഷം കുറേയായി ഇന്ത്യയ്ക്ക് ഒരു ഐസിസി ട്രോഫി കിട്ടിയിട്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ആ കാത്തിരിപ്പിന് വിരാമമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പിനുള്ള ടീം പ്രഖ്യാപനവും ആരാധകര്‍ വരവേറ്റത് ഏറെ പ്രതീക്ഷയോടെയാണ്. എന്നാല്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ലോകകപ്പ് താരങ്ങളെല്ലാം ഐപിഎല്ലില്‍ കാഴ്ചവച്ചതാകട്ടെ മങ്ങിയ ഫോമും. ഇതെന്ത് മറിമായമെന്നാണ് ആരാധകരുടെ ചോദ്യം. സമൂഹമാധ്യമങ്ങളില്‍ ട്രോളും നിറയുകയാണ്.

Advertisment

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം മൂന്ന് പേരാണ് പൂജ്യത്തിന് പുറത്തായത്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ഈ പട്ടികയില്‍ ഒടുവില്‍ ഇടം പിടിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് സഞ്ജു പൂജ്യത്തിന് പുറത്തായത്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ശിവം ദുബെയും, ഹാര്‍ദ്ദിക് പാണ്ഡ്യയും പൂജ്യത്തിന് പുറത്തായിരുന്നു.

രോഹിത് ശര്‍മ (4), സൂര്യകുമാര്‍ യാദവ് (10), രവീന്ദ്ര ജഡേജ (2) എന്നിവരും ടീം പ്രഖ്യാപനത്തിന് ശേഷം പുറത്തെടുത്തത് നിരാശജനകമായ പ്രകടനം. ലോകകപ്പ് ടീമിലുള്ള ചില ബൗളര്‍മാരും നിറം മങ്ങി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് താരമായ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ വിട്ടുകൊടുത്തത് 52 റണ്‍സാണ്. സണ്‍റൈസേഴ്‌സിനെതിരെ യുസ്‌വേന്ദ്ര ചഹല്‍ വിട്ടുകൊടുത്തത് നാലോവറില്‍ 62 റണ്‍സ്.

Advertisment