Advertisment

ഈ ദുരവസ്ഥക്ക് അന്ത്യമില്ലേ ? സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നിനെത്തിയ വൃദ്ധന്‍ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം തളര്‍ന്നു വീണു. തിരിഞ്ഞുനോക്കാതെ ആശുപത്രി അധികൃതര്‍

author-image
admin
New Update

ബീഹാറിലെ സഹര്‍സാ ജില്ലാ സദര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമാണിത്. ആശുപത്രിയില്‍ ചികിത്സ തേടിവന്ന വൃദ്ധനായ ഗ്രാമീണന്‍ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം അവിടെ തളര്‍ന്നു വീഴുകയായിരുന്നു. ആളുകള്‍ വിവരം ആശുപത്രി സ്റ്റാഫിനെ അറിയിച്ചെങ്കിലും അവരാരും തിരിഞ്ഞുനോക്കിയില്ല..

Advertisment

publive-image

വൃദ്ധന്‍റെ നില അടിക്കടി ഗുരുതരമാകുകയായിരുന്നു. മൂന്നു മണിക്കൂര്‍ നേരം ആ പാവം അവിടെക്കിടന്നിട്ടും ഒരാള്‍ക്കും ദയതോന്നിയില്ല. അദ്ദേഹത്തിന്‍റെ വായില്‍ക്കൂടി നുരയും പതയും വരുന്നതു കണ്ട് ഒടുവില്‍ അവിടെ കൂടിനിന്ന ആളുകള്‍ അദ്ദേഹത്തെ എമര്‍ജെന്‍സി വാര്‍ഡിലെ ബെഡില്‍ കൊണ്ടെത്തിക്കാന്‍ ആശുപത്രി ജീവനക്കാരോട് സ്ട്രെച്ചര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനും കൂട്ടാക്കിയില്ല. അതിനുശേഷം നടന്നതാണ് ചിത്രങ്ങളില്‍ കാണുന്നത്.

ബോധരഹിതനായി അവശനിലയില്‍ കിടന്ന വൃദ്ധനെ, രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വന്ന മൂന്നുപേര്‍ കൈകാലുകളില്‍ പിടിച്ചു പൊക്കിയെടുത്ത് ബെഡില്‍ കൊണ്ടുപോയി കിടത്തുകയായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല.. യുവാക്കളുടെ അഭ്യര്‍ഥന മാനിച്ച് എമര്‍ജെന്‍സിയിലുണ്ടായിരുന്ന ഡോക്ടര്‍ NK സാദാ വൃദ്ധനെ പരിശോധിക്കാന്‍ തയ്യാറായി.

publive-image

ബീഹാറിലെ സര്‍ക്കാര്‍ ആശുപത്രികളിലെ നില വളരെ പരിതാപകരമാണ്. ഡോക്ടര്‍മാരും സ്റ്റാഫും മരുന്നുകളും ഇവിടെ പലപ്പോഴും കാണാറില്ല. ഉണ്ടായാല്‍ത്തന്നെ സ്റ്റാഫിന്റെ കൃത്യവിലോപം മൂലം രോഗികള്‍ക്ക് സമയത്ത് മതിയായ ചികിത്സ ലഭിക്കാറുമില്ല..

ആശുപത്രികളുടെ ശുചിത്വമില്ലയ്മയാണ് മറ്റൊരു പ്രധാനവിഷയം. ഷീറ്റുകള്‍ മാറാതെ മാലിന്യവും ,കുപ്പയും വൃത്തിയാക്കാതെ , തൂത്തുവാരാതെ പല വാര്‍ഡുകളിലും മൂക്കുപൊത്താതെ കയറാന്‍ സാധിക്കാത്ത അവസ്ഥയാണ്.

Advertisment