Advertisment

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത": ഇസ് ലാമിക് കോൺഫറൻസ് ജുബൈലിൽ എപ്രിൽ 27 ന്

New Update

ജൂബൈൽ: സൗദി മതകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅവ സെൻറർ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഇസ് ലാമിക് കോൺഫറൻസ് എപ്രിൽ 27 ന് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ നടക്കും. ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന പ്രമേയത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ നടന്നു വരുന്ന കാമ്പയിൻ സമാപന സമ്മേളനമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisment

publive-image

മനുഷ്യ മനസ്സുകളെ പരിവർത്തിപ്പിച്ചു സമാധാനത്തിലേക്ക് നയിക്കേണ്ട ആത്മീയത വലിയ ചൂഷണങ്ങളുടെ കേന്ദ്ര ബിന്ദുവാകുന്ന വർത്തമാന കാലത്ത് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സമ്മേളന പ്രമേയം.

ഹദീസ്പാഠം, പഠന സെഷൻ, പ്രമേയ സമ്മേളനം, സമാപന സെഷൻ തുടങ്ങി നാലു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ശൈഖ്‌ ഹാഷിം ബിൻ ഹസൻ അസ്സുഹൈമി, ശൈഖ് അബ്ദുസ്സലാം മദീനി (ഹാഇൽ ദഅവാ ആൻറ് ഗൈഡൻസ് സെൻറർ ), താജുദ്ദീൻ സലഫി(മറാത്ത് ദഅവ സെൻറർ), ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീന (ദമാം ഇസ്ലാമിക് കൾച്ചറൽ സെന്റർ), അബ്ദു റഹ് മാൻ ഫാറൂഖി (റാക്ക ദഅവാ സെന്റർ), ഇബ്രാഹിം ഫൈസി, അബ്ദു സുബ്ഹാൻ സ്വലാഹി, ഹാഫിദ്‌ മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയ പണ്ഡിതരും പ്രഭാഷകരും സംബന്ധിക്കും.

ജൂബൈൽ ദഅവ സെന്റർ ഡയരക്ടർ ശൈഖ് നാസർ അശ്ശംരി ഉൽഘാടനം നിർവ്വഹിക്കും.

കൈതയില്‍ ഇമ്പിച്ചി കോയ , അൻവർ അബൂബക്കർ , മൊയ്തീൻ കുട്ടി മലപ്പുറം, അർശദ് ബിൻ ഹംസ, അബ്ദുൽ ജബ്ബാർ വിവിധ സെഷനുകൾ നിയന്ത്രിക്കും..

വിദ്യാർത്ഥികൾക്കായി ബാബു ത്തർബിയ്യ ബാല സംഗമം നടക്കും. രണ്ടു വേദികളിലായി നടക്കുന്ന സംഗമം അബ്ദു റഊഫ് സ്വലാഹി നിയന്ത്രിക്കും. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ നയിക്കുന്ന ഇസ് ലാമിക് എക്സിബിഷന്റെ ഒരുക്കങ്ങൾ നടന്നു വരുന്നുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രശ്നോത്തരി വിജ്ഞാന മൽസരത്തിൽ നാലായിരത്തോളം പേർ പങ്കെടുത്തു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളൊരുക്കുന്നുണ്ടെന്ന് ജനറൽ കൺവീനർ അബ്ദുസ്സുബ്ഹാൻ സ്വലാഹി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കാനായി കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യമൊരുക്കുന്നുണ്ട്. ദമാം (0500957657 ), അൽഖോബാർ (0507045685), അൽ ഹസ ( 0534971768, ഖഫ്ജി ( 0559761417) , സഫൽ ആലുവാ, ജുബൈൽ (0582349121) എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. വിവിധ ലേബർ ക്യാമ്പുകളിൽ നിന്ന് പ്രത്യേക ട്രാൻസ്പോർട്ടേഷൻ ഒരുക്കുന്നുണ്ട്-

Advertisment