Advertisment

ജിമിക്കി കമ്മലിനൊപ്പം സ്‌റ്റേജ് ഷോയില്‍ മോഹന്‍ലാലിന്റെ മാസ് ഡാന്‍സ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കേരളം ഏറ്റെടുത്ത ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം സ്‌റ്റേജ് ഷോയില്‍ പ്രിയതാരം മോഹന്‍ലാലിന്റെ മാസ് ഡാന്‍സ്. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റില്‍ നടന്ന ഒരു സ്‌റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സൂപ്പര്‍ താരത്തിന്റെ നൃത്തം.

വിദേശ മലയാളികള്‍ പങ്കെടുത്ത ഒരു സ്വകാര്യ സ്‌റ്റേജ് ഷോയിലായിരുന്നു സംഭവം .  വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ലാലേട്ടന്‍ തങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചു.

ആദ്യം അദ്ദേഹം  മടിച്ചെങ്കിലും പെണ്‍കുട്ടികള്‍ 'നെഞ്ചിനകത്ത് ലാലേട്ടന്‍' എന്ന ക്വീന്‍ സിനിമയിലെ പാട്ട് ആവര്‍ത്തിച്ച് ഒന്നിച്ചു പാടി. ശേഷം സദസ്സിലേക്കിറങ്ങി താരത്തെ കൈ പിടിച്ച് സ്‌റ്റേജിലേക്കെത്തിച്ചു.

സ്‌റ്റേജിലെത്തിയ മോഹന്‍ലാല്‍ ജിമിക്കി കമ്മലിനൊപ്പം തകര്‍പ്പന്‍ സ്‌റ്റെപ്പുകളിട്ട് നൃത്തം ചെയ്തു. അതോടെ വേദിയും സദസ്സും ആവേശത്തില്‍ മുങ്ങി.

mohanlal cinima
Advertisment