Advertisment

'ജോസഫ് - കാവൽക്കാരൻ'

New Update

കത്തോലിക്കാ സഭയുടെ മധ്യസ്ഥനും പരിശുദ്ധ അമ്മയുടെ ജീവിത പങ്കാളിയുമായി വിശുദ്ധ യവുസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.

Advertisment

മാർച് മാസം പ്രത്യേകമായി വിശുദ്ധ യവുസേപ്പിതാവിന് സമർപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് സന്ധ്യാ പ്രാർത്ഥനയിൽ വണക്കമാസ വായനകൾ കൂടി ഉണ്ടായിരുന്നു എന്ന കാര്യം പുതു തലമുറയ്ക്ക് കേട്ടുകേൾവി പോലും കാണുകയില്ല. എന്നിരുന്നാലും നമ്മുടെ പല ദേവാലയങ്ങളിലും വിശുദ്ധന്റെ തിരുന്നാൾ പഴയതിലും ഏറെ ആർഭാടങ്ങളോടെ നടത്തപ്പെടുന്നു. അപ്പന്മാരുടെ പേരിലും ആഘോഷങ്ങൾ പൊടിപൊടിക്കുന്നു.

publive-image

ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളോടും കൂടി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിച്ച യവുസേപ്പ്‌ വേദനയോടെ തിരിച്ചറിയുന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ തൻറെ ഭാര്യ ആകുവാനുള്ള സ്ത്രീ താനറിയാതെ ഗർഭണി ആയിരിക്കുന്നു. എന്നിട്ടും അവളെ സമൂഹ മധ്യത്തിൽ അപമാനിക്കപ്പെടാതെ അവളുടെ സൽപ്പേര് നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ഛ് ദൈവ സന്നിധിയിലേക്ക് തിരിച്ചുപോകുന്ന വിനീതനായ യവുസേപ്പിനെ തിരുവചനം നമ്മുടെ മുന്നിൽ വരച്ചു കാണിക്കുന്നു.

സ്വാർതടയുടെ പേരിൽ ചെറിയ കാര്യങ്ങളിൽ പോലും ഭാര്യ ഭർത്താക്കന്മാർ പരസ്പരം കുറ്റപ്പെടുത്തുകയും, ചെളി വാരി എറിയുകയും ജീവിത പങ്കാളിയുടെ കുറവുകൾ നാൽക്കവലകളിൽ പ്രഘോഷിക്കുന്ന വ്യക്തിത്വങ്ങൾക്ക്‌ ഒരു വെല്ലുവിളിയായി വിശുദ്ധ യവുസേപ്പ്‌ നില കൊള്ളുന്നു.

പന്ത്രണ്ടാം വയസ്സിൽ യേശുവിനെ കാണാതെ പോയപ്പോൾ യവുസേപ്പും മാതാവും പരസ്പരം കുറ്റപ്പെടുത്താതെ രണ്ടു പേരും ചേർന്ന് യേശുവിനെ അന്വഷിച്ചു കണ്ടെത്തി. ജീവിത യാത്രയിൽ വേദനകളിലൂടെ നടന്ന് നീങ്ങുമ്പോൾ ആരെയും പഴി ചാരാതെ നിശബ്ദതയിൽ ദൈവസ്വരം തിരിച്ചറിഞ്ഞു ദൈവീക പദ്ധതിയുടെ ഉപകരണമായി രൂപപ്പെട്ട യവുസേപ്പിനെപ്പോലെ ദൈവ സാന്നിദ്വത്തിന്റെ അടയാളമായി മാറാം.

കർത്താവിന്റെ ദൂദൻ ജോസെപ്പിന് ഓതികൊടുത്തത് പോലെ നിൻറെ കുടുംബത്തിൻറെ സംരക്ഷകനാകണം അഥവാ കാവൽക്കാരനാവണം. വിശുദ്ധ ജോൺ ഗിൽബെർട്ട് തൻറെ അവസാന നാളുകളിൽ ചെലവഴിച്ച മരിച്ചു അടക്കം ചെയ്ത ഇറ്റലിയിലെ ഫ്ളോറന്സിനു അടുത്ത് പസിജ്ഞാനം എന്ന ആസ്രമത്തിൽ ശുസ്രൂഷ ചെയ്യുവാൻ ദൈവം എനിക്ക് അവസരം നൽകിയിരിക്കുന്നു.

ഞങ്ങളുടെ സ്വകാര്യ പ്രാർത്ഥനാ മുറിയിൽ മാതാവിൻറെയും, യവുസേപ്പിതാവിന്റെയും വളരെ പഴക്കമുള്ള ഒരു ചിത്രമുണ്ട്. കഴുതപ്പുറത്ത്‌ മാതാവും ഉണ്ണിയേശുവും അതിന്റെ പിന്നാലെ തോളിൽ തുണി സഞ്ചിയും തുകൽ കുടവുമായി നടന്ന്‌ നീങ്ങുന്ന യവുസേപ്പ്‌, വിനയത്തിന്റെ സകല ഭാവങ്ങളും ഉൾക്കൊള്ളുന്ന ഒരു യഥാർഥ കാവൽക്കാരൻറെ സംരക്ഷകൻറെ രൂപം ആ ചിത്രത്തിൽ ദർശ്ശിക്കാം.

എപ്പോഴെങ്കിലും ആ ചിത്രത്തിൽ നോക്കി ധ്യാനിച്ചാൽ ഉള്ളിലെ സകല അഹംപാപങ്ങളും ആ ചിത്രത്തിലേക്ക് ഒപ്പിയെടുക്കുന്ന ഒരനുഭവം ഉണ്ടാവും. സ്വന്തം കഷ്ടപ്പാടിനുമപ്പുറം ജീവിതപങ്കാളി സന്തോഷിക്കണം വേദനിക്കരുത് എന്ന ആത്മ സംതൃപ്തിയോടെ കുടുംബങ്ങൾ രൂപപ്പെടുത്തുമ്പോൾ യവുസേപ്പിതാവിനെപ്പോലെ പരസ്പരം സംരക്ഷകനായി മാറും.

വിശുദ്ധ ജോസെപ്പിനെപ്പോലെ പരസ്പരം കുറ്റപ്പെടുത്താതെ വാക്കുകൊണ്ട് പോലും കൂടെയുള്ളവരുടെ സൽപ്പേര് നഷ്ടപ്പെടുത്താത്ത ഒരു ജീവിതം ക്രമപ്പെടുത്തുവാൻ നിനക്ക് സാധിക്കുമോ? എല്ലാവർക്കും യവുസേപ്പിതാവിൻറെ മരണത്തിരുന്നാൽ മംഗളങ്ങൾ.

feast stjosep
Advertisment