Advertisment

ജ്യോത്സ്യന്‍ കല്‍പ്പിച്ചു , മുഖ്യമന്ത്രി അനുസരിച്ചു

author-image
admin
New Update

നാലാം തവണയും മുഖ്യമന്ത്രിയാകാന്‍ ജ്യോത്സ്യന്‍ പറഞ്ഞതുപ്രകാരം ലക്ഷ്വറി കാറുകള്‍ വാങ്ങി. എല്ലാ കാറുകളുടെയും നമ്പര്‍ 0004. കേരള സര്‍ക്കാര്‍ പുതിയ ബുള്ളറ്റ് പ്രൂഫ്‌ കാറുകള്‍ വാങ്ങാന്‍ പോകുന്നത് വലിയ വിവാദമായിരുക്കു കയാണല്ലോ.. എന്നാല്‍ ഛത്തീസ്ഗഡ്‌ മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ വാഹനവ്യൂഹം ഇപ്പോള്‍ അതിലും വലിയ ചര്‍ച്ചാവിഷയമായിരി ക്കുകയാണ്. അദ്ദേഹം പഴയ ടാറ്റാ സഫാരി വണ്ടികളെല്ലാം മാറ്റി പുതിയതായി പജേറോ ( Pajero) വാഹനങ്ങളാണ് തന്‍റെ വാഹന വ്യൂഹത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്.publive-image

Advertisment

അതും ഒരേ നിറത്തിലും രൂപത്തിലുമുള്ള 19 എണ്ണം. ഈ 19 വാഹനങ്ങളും മുഖ്യമന്ത്രിക്കും അദ്ദേഹ ത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം യാത്രചെയ്യുന്ന അധികാരികള്‍ക്കും വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയുടെ യാത്രകളിലെല്ലാം ഈ വാഹനങ്ങളെല്ലാം അദ്ദേഹത്തെ അനുഗമിക്കും.. മറ്റൊരു രസകരമായ കാര്യം ഈ 19 വാഹനങ്ങളുടെയും നമ്പര്‍ 0004 എന്നതാണ്.

publive-image

ഈ വരുന്ന ഡിസംബര്‍ 12 ന് രമന്‍ സിംഗ് ഛത്തീസ്ഗഡ്‌ മുഖ്യമന്ത്രിയായി 14 വര്ഷം പൂര്‍ത്തിയാക്കുമ്പോള്‍ അടുത്ത ഒരു ടേം കൂടി മുഖ്യമന്ത്രിയാകാന്‍ വേണ്ടി ജ്യോത്സ്യന്മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ഈ ആഡംബര വാഹനങ്ങള്‍ വാങ്ങിയതും അതിനെല്ലാം സംഖ്യാ ശാസ്ത്രമനുസരിച്ച് അദ്ദേഹത്തിനു അനുയോജ്യമെന്ന് ജോത്സ്യര്‍ വിധിച്ച ഈ ലക്കി നമ്പര്‍ നല്കിയതും എന്ന് പറയപ്പെടുന്നു.

ഏതോ താന്ത്രികന്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചു വീണ്ടും മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് രമന്‍ സിംഗ് പു തിയ വാഹനങ്ങള്‍ വാങ്ങിയതെന്നും അതിനെല്ലാം ലക്കി നമ്പറുകള്‍ നല്‍കിയിരി ക്കുന്നതെന്നും കൊണ്ഗ്രെസ്സ് നേതാക്കളും ആരോപി ക്കുന്നു.

publive-image

കല്‍ക്കരി ,ഇരുമ്പ്, ബോക്സൈറ്റ്, ഗ്രാനൈറ്റ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമായ ആദിവാസി - ഗോത്രവര്‍ഗ്ഗങ്ങള്‍ ഏറ്റവും കൂടുതലായി അധിവസിക്കുന്ന ഛത്തീസ്ഗഡ്‌ സംസ്ഥാനം ഇന്നും ഭാരതത്തിലെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. വിദ്യാഭ്യാസം,ആരോഗ്യം, സാമ്പത്തിക രംഗത്ത് വളരെ പിന്നിലാണ് ഈ സംസ്ഥാനം.

 

Advertisment