Advertisment

നീതിയുടെ പൂർത്തീകരണം കാരുണ്യത്തില്‍: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

author-image
സാബു ജോസ്
New Update

കൊച്ചി: നീതിയുടെ പൂർത്തീകരണം കാരുണ്യത്തിലൂടെയാണു സാധ്യമാകേണ്ടതെന്നു സീറോ മലബാർ സഭe മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

Advertisment

കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനസമ്മേളനവും കാരുണ്യകുടുംബങ്ങളുടെ സംസ്ഥാനസംഗമവും പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

നീതിയും കരുണയും സമൃദ്ധമാകുന്പോഴാണു പ്രപഞ്ചത്തിനു വിശുദ്ധമായ താളമുണ്ടാകുന്നത്. മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കു വളരുന്നതാവണം കാരുണ്യം. കാരുണ്യമായാണു ദൈവത്തിന്‍റെ സ്നേഹം ലോകത്തിൽ പ്രകാശിതമായത്.

വ്യക്തികൾ കരുണയുടെയും നീതിയുടെയും പ്രവാഹകരാകുന്പോഴാണു സമൂഹം പ്രകാശിതമാകുന്നത്. കേരളത്തിന്‍റെയും സഭയുടെയും ചരിത്രത്തിലെ മഹത്തായ പ്രേഷിതയാത്രയാണു കാരുണ്യകേരള സന്ദേശയാത്രയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.

വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ ജീവിതശൈലി കൂടുതൽ ലളിതമാകണമെന്നാണു കാലഘട്ടം നമ്മെ ഓർമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഭാടങ്ങളല്ല ലാളിത്യമാണു സഭയുടെ മുഖം. പ്രപഞ്ചം ഇന്നും കരുണയ്ക്കായി ദാഹിക്കുന്നുണ്ടെന്നും ഡോ. കളത്തിപ്പറന്പിൽ ഓർമിപ്പിച്ചു.

ഒന്നും ഇല്ലാത്തവരെയും ഒന്നും അല്ലാത്തവരെയും ഉൾക്കൊള്ളുന്നതാണു കത്തോലിക്കാസഭയുടെ കാരുണ്യത്തിന്‍റെ പ്രകാശനമെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കരുണ അർഹിക്കുന്നവരിൽ ദൈവത്തിന്‍റെ മുഖം ദർശിക്കാനാവണം. വിധിയുടെമേലും വിജയം നേടുന്നതാണു കാരുണ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി.

സന്ദേശയാത്ര ചീഫ് കോ ഓർഡിനേറ്റർ സാബു ജോസ് ആമുഖപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ ജോർജ് എഫ്. സേവ്യർ യാത്രാനുഭവങ്ങൾ പങ്കുവച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി, എറണാകുളം സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, ജോസി സേവ്യർ എന്നിവർ പ്രസംഗിച്ചു.

ജീവിതമാതൃകകൊണ്ടു പ്രോലൈഫ് സംസ്കാരത്തിനു സാക്ഷ്യം വഹിക്കുന്ന ഇന്ദിര സേതുനാഥക്കുറുപ്പിനു സെന്‍റ് അൽഫോൻസ എഫ്സിസി അവാർഡും ഇരുകൈകളും ഇല്ലാതെ ജനിച്ചു മികച്ച ഗ്രാഫിക് ഡിസൈനറായ ജിലുമോൾ മരിയറ്റ് തോമസിന് സെന്‍റ് ഫ്രാൻസിസ് അസീസി പുരസ്കാരവും മേജർ ആർച്ച്ബിഷപ് സമർപ്പിച്ചു.

ജീവന്‍റെ മഹത്വം ആവിഷ്കരിക്കുന്ന മാധ്യമ ഫീച്ചറുകൾക്കുള്ള കെസിബിസി പ്രോലൈഫ് സമിതിയുടെ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാധ്യമപുരസ്കാരങ്ങൾ ദീപിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റർ സിജോ പൈനാടത്ത്, മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ ജിജോ സിറിയക്, മലയാള മനോരമ വള്ളിക്കുന്നം ലേഖകൻ ഡി. ശ്രീജിത്ത് എന്നിവർ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവരിൽനിന്ന് ഏറ്റുവാങ്ങി.

“ശമരിയായൻ’ എന്ന പരിപാടിയിലൂടെ രോഗികൾക്കു ചികിത്സാസഹായം സമാഹരിച്ചു നൽകിയ ഗുഡ് ന്യൂസ് ടിവി എംഡി പീറ്റർ ജോസഫിനു മദർ തെരേസ പുരസ്കാരം നൽകി.

2017 ലെ വിവിധ പദ്ധതികൾ അടങ്ങിയ ജീവൻ മിഷൻ, കാരുണ്യ കലാലയങ്ങൾ എന്നിവയുടെ ഉദ്ഘാടനം, കാരുണ്യകുടുംബങ്ങളെ ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവയുമുണ്ടായിരുന്നു. നേരത്തെ “കുടുംബങ്ങൾ കാരുണ്യ സംസ്കാരത്തിൽ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

സിസ്റ്റർ മേരി ജോർജ്, സിസ്റ്റർ ലിറ്റിൽ തെരേസ്, ബോബി ജോസ്, ജയിംസ് ആഴ്ചങ്ങാടൻ, യുഗേഷ് പുളിക്കൻ, മാർട്ടിൻ ന്യൂനസ്, സാലു ഏബ്രഹാം, സെലസ്റ്റിൻ ജോൺ, ജീസ് പോൾ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

 

justice kindness
Advertisment