Advertisment

സ്വജീവന്‍ പണയം വച്ച് ഒരു ഡ്രൈവര്‍ കാട്ടിയ അസാധാരണ ധീരത 15 കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചു. മറ്റാര്‍ക്കും തോന്നാത്ത ബുദ്ധിയായിരുന്നു അത് !

author-image
admin
New Update

മൂത്രശങ്കയെത്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് സ്കൂള്‍ വാന്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ വികൃതികളായ രണ്ടു മൂന്നു കുട്ടികള്‍ വാനിന്‍റെ ഗിയര്‍ ന്യൂട്രില്‍ ആക്കിയതും വണ്ടി മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. ചെറിയ ഇറക്കമായിരുന്നതിനാല്‍ വണ്ടിക്കു വേഗം കൂടുകയും കുട്ടികളും വാനിലുണ്ടായിരുന്ന ആയയും ഒച്ചവച്ചു നിലവിളിക്കാനും തുടങ്ങി.

Advertisment

ബഹളം കേട്ട് ഡ്രൈവര്‍ ഓടിവന്നപ്പോഴുക്കും വാന്‍ വേഗതയില്‍ മുന്നോട്ടുപോയിരുന്നു. വാഹനം റോഡ്‌ വിട്ടു സമീപത്തുള്ള പറമ്പില്‍ക്കടന്നു. നേരെ മുന്നിലാകട്ടെ വലിയ താഴ്ചയും തോടുമായിരുന്നു. വാഹനത്തില്‍ കയറാനുള്ള ശ്രമം നടന്നില്ല. സമീപത്തൊന്നും വലിയ കല്ലും കണ്ടില്ല. എന്ത് ചെയ്യണമെന്ന റിയാതെ അയാള്‍ വാനിനോപ്പം ഓടി.

publive-image

<പരുക്കേറ്റ ഡ്രൈവര്‍>

ഒടുവില്‍ ഡ്രൈവര്‍ ഒന്നുമാലോചിക്കാതെ ഓടിച്ചെന്നു വണ്ടിയുടെ മുന്നില്‍ വീലിനു നേരെ തറയില്‍ കമഴ്ന്നു കിടന്നു. മുന്‍ വശത്തെ വീല്‍ അയാളുടെ നടുവില്‍കൂടി കയറിയിറങ്ങി. ഭാഗ്യമെന്നേ പറയേണ്ടു പിന്നിലെ വീല്‍ ശരീരത്തു തട്ടി വണ്ടി നിന്നു. വണ്ടി നിന്നതും കുട്ടികളുമായി വേഗം പുറത്തിറങ്ങാന്‍ ആയയോട് ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. അവര്‍ കുട്ടികളെ ഒന്നൊന്നായി പുറത്തിറക്കി.

അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. കല്ലുകള്‍ കൊണ്ടു വന്നു വീലിനു മുന്നില്‍ വച്ച് ഡ്രൈവറെ പുറത്തെടുത്തു. കുഞ്ഞുങ്ങളെ പുറത്തിറക്കാനും നാലുപാടും അവരെ വിട്ടു കല്ലുകള്‍ കൊണ്ടുവരാനും വാനിലെ സഹായിയായ ആയ മാലതിയുടെ ശ്രമവും ചെറുതായി കാണാന്‍ പറ്റില്ല.

publive-image

ഛത്തീസ്ഗഡ്‌ ലെ നാരായന്‍ പൂരിലുള്ള മട്ടാസി ഗ്രാമത്തിലെ ഹരീഷ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ വാന്‍ ഡ്രൈവര്‍ ശിവ് യാദവ് (30) ആണ് സന്ദര്‍ഭോചിതമായി അസാധാരണ ധൈര്യ൦ കാട്ടി വളരെ അത്ഭുതകരമായ രീതിയില്‍ ആ കുഞ്ഞുങ്ങളെ രക്ഷിച്ചത്‌.

വര്‍ക്ക്ഷോപ്പില്‍ നിന്ന് വണ്ടിയുടെ പണികഴിഞ്ഞ് അല്‍പ്പം താമസിച്ചുവന്നു ശിവ് യാദവ് പെട്ടെന്ന് മൂന്നു മണിക്ക് സ്കൂള്‍ വിട്ട കുട്ടികളെയും കയറ്റി അവരുടെ വീടുകളിലേക്ക് പോകുകയായിരുന്നു. നാലുകിലോമീറ്റര്‍ അകലെയുള്ള 'തഹുക്കുതല' വളവില്‍ വച്ചാണ് ഈ സംഭവം നടക്കുന്നത്.publive-image

നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ശിവ് യാദവിനെ ജെഷ് പൂരിനടുത്തുള്ള 'കുംകുറി' ഹോളിക്രോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നില ഗുരുതരമായി തുടരുന്നു. ശിവ് യാദവിന്‍റെ സന്ദര്‍ഭോചിതമായ ഇടപെടലും സാഹസിക തയുമാണ് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്ന് സ്കൂള്‍ അധികൃതരും നാട്ടുകാരും പറഞ്ഞു.

ജെഷ് പൂര്‍ കളക്ടര്‍, ശിവ് യാദവിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.ഒപ്പം അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ വിദഗ്ധ ചികിത്സയും ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

urine
Advertisment