ബിജെപിയെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും വീണ്ടും ശിവസേന. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായില്ലെങ്കിലും യഥാര്‍ഥ വിജയം തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ രാഹുലിന് കഴിഞ്ഞെന്ന് ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലെ ലേഖനം പറയുന്നു.
ശിവസേന നേതാവും സാംമ്‌നയുടെ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് ആണ് ലേഖനം എഴുതിയിരിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പോടെ പരാജയപ്പെടുന്നവന്‍ എന്ന ഇമേജില്‍ നിന്ന് രാഹുല്‍ മുക്തനായിരിക്കുന്നു. നന്നായി പ്രചാരണം നയിച്ചു.ജനം ശ്രദ്ധിക്കുന്ന പ്രസംഗങ്ങള്‍ നടത്തി.
വിമര്‍ശനങ്ങള്‍ ഉന്നയിച്ചു അങ്ങനെ ഒരു ശക്തനായ നേതാവായി രാഹുല്‍ വളര്‍ന്നിരിക്കുന്നു. 2019 തിരഞ്ഞെടുപ്പില്‍ ഒരു വെല്ലുവിളിയാകുമെന്ന് രാഹുല്‍ തെളിയിച്ചിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ആളല്ല. പക്ഷേ ശക്തമായ ഒരു പ്രതിപക്ഷം രാഹുലിന് കീഴില്‍ അണിനിരന്നാല്‍ തങ്ങള്‍ സ്വാഗതം ചെയ്യും-സഞ്ജയ് റൗട്ട് എഴുതി .