Advertisment

കുവൈറ്റില്‍ ഗ്രോസറി ഷോപ്പുകളില്‍ പരിശോധന; നിയന്ത്രണങ്ങള്‍ ലംഘിച്ച കടകള്‍ക്കെതിരെ നടപടി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സെപ്തംബറില്‍ 6880 ഗ്രോസറി ഷോപ്പുകളില്‍ അധികൃതര്‍ പരിശോധന നടത്തിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ബാദര്‍ അല്‍ ഒതൈബി പറഞ്ഞു. 401 കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും നിയമലംഘനങ്ങള്‍ നടത്തിയ 650 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും മൂന്ന് കടകള്‍ അടപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

മാസ്‌ക്, കയ്യുറകള്‍ എന്നിവ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തിയത്.

പൊതുശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റിയുമായി കരാറിലേര്‍പ്പെട്ട കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുശുചിത്വ, പൊതുമരാമത്ത് വകുപ്പുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ചു.

29072 ഗാര്‍ബേജ് കണ്ടെയ്‌നറുകള്‍ അണുവിമുക്തമാക്കുകയും വന്‍ തോതില്‍ മാലിന്യം നീക്കുകയും ചെയ്തു.

Advertisment