Advertisment

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് ചൈനീസ് ക്യാമറകള്‍ ഒഴിവാക്കുന്നു

author-image
athira kk
New Update

കാന്‍ബെറ: ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത നിരീക്ഷണ ക്യാമറകള്‍ സര്‍ക്കാര്‍ വക കെട്ടിടങ്ങളില്‍നിന്നെല്ലാം ഒഴിവാക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് ഇങ്ങനെയൊരു നടപടി.

publive-image

നേരത്തെ അമേരിക്കയും ബ്രിട്ടനും തന്ത്രപ്രധാന സ്ഥലങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കിയിരുന്നു. രഹസ്യ വിവരങ്ങള്‍ ചൈനയുടെ സുരക്ഷാ ഏജന്‍സികളുമായി പങ്കുവെയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

പ്രതിരോധ മന്ത്രാലയത്തിന്‍റേതടക്കം ഓസ്ട്രേലിയയിലെ 200ലേറെ സര്‍ക്കാര്‍ കെട്ടിടങ്ങളിലാണ് ഇപ്പോള്‍ ചൈനീസ് കമ്പനികളുടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ചൈനീസ് നിര്‍മിതമായ എല്ലാ ക്യാമറകളും കണ്ടെത്തി നീക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

Advertisment