Advertisment

കടലില്‍നിന്നു കിട്ടിയത് 300 മില്യന്‍ ഡോളറിന്റെ കൊക്കെയ്ന്‍

author-image
athira kk
New Update

വെല്ലിങ്ടണ്‍: 3200 കിലോഗ്രാം കൊക്കെയ്ന്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ന്യൂസീലന്‍ഡ് അധികൃതര്‍ കണ്ടെത്തി. അനധികൃത മയക്കുമരുന്ന് വിപണിയില്‍ ഇതിന് 300 മില്യണ്‍ ഡോളറാണ് മൂല്യം കണക്കാക്കുന്നത്.

publive-image

ന്യൂസീലന്‍ഡ് പോലീസ്, കസ്ററംസ്, ന്യൂസീലന്‍ഡ് ഡിഫന്‍സ് ഫോഴ്സ് എന്നിവര്‍ ചേര്‍ന്നു നടത്തിയ നീക്കത്തിലാണ് വന്‍ മയക്കുമരുന്ന് വേട്ട. രാജ്യത്ത് 30 വര്‍ഷം വിതരണം ചെയ്യാന്‍ ആവശ്യമായത്ര കൊക്കെയ്നാണിതെന്ന് അധികൃതര്‍!

സംഭവത്തില്‍ ആരെയും അറസ്ററ് ചെയ്തിട്ടില്ല. ഷിപ്പിങ് കണ്ടെയ്നറിനുള്ളിലാണ് കടലില്‍ കൊക്കെയ്ന്‍ ശേഖരം കണ്ടെത്തിയത്. ഇത് മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാനാണ് കള്ളക്കടത്തുകാര്‍ ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമല്ല.

Advertisment