Advertisment

ആ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് നാണമായിരുന്നു; വളരെ പ്രയാസപ്പെട്ടാണ് അഭിനയിച്ചതെന്ന് 'പഠാനി'ലെ രംഗങ്ങളെക്കുറിച്ച് ഷാരൂഖ് ഖാന്‍

author-image
neenu thodupuzha
New Update

publive-image

Advertisment

ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ 1000 കോടി കളക്ഷനോട് അടുത്ത് നിര്‍ഞ്ഞോടുകയാണ്.

ട്വിറ്ററില്‍ ഷാരൂഖ് ഖാന്‍ നടത്തിയ ക്വസ്റ്റിയന്‍ ആന്‍സര്‍ സെക്ഷനില്‍ പഠാനില്‍ കഠിനമായ രംഗം ഏതാണെന്നുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഷാരൂഖ്് ഖാന്‍. ശരീരം കാണിച്ചുള്ള രംഗമായിരുന്നു അതെന്നാണ് ഷാരൂഖ് പറയുന്നത്.

ആ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് നാണമായിരുന്നു. നല്ല തണുപ്പും കൂടിയുള്ള കാലാവസ്ഥയായിരുന്നതിനാല്‍ അഭിനയിക്കാന്‍ നല്ല പ്രയാസമായിരുന്നു. പഠാനിലെ ഇഷ്ടപ്പെടാത്ത രംഗം ഏതാണെന്ന ചോദ്യത്തിന് അതു വേഗം കഴിഞ്ഞു പോയെന്നും ഷാരൂഖ് മറുപടി പറയുന്നു.

എനിക്ക് ധാരാളം വളര്‍ത്തു മൃഗങ്ങളുണ്ട്. ഞാന്‍ അവരുടെ പടങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ഇടാറില്ല. അവരെന്നേക്കാള്‍ പ്രശസ്തരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷാരൂഖ് ഖാന്‍ രസകരമായ മറുപടി കൊടുക്കുന്നുണ്ട്.

Advertisment