Advertisment

നിന്റെ മാറിടങ്ങൾ സൂപ്പറാണ്, ഭാര്യയുടെ മാറിടങ്ങളെക്കുറിച്ച് പറഞ്ഞ ആരാധകന്റെ കമന്റിനെ പിന്തുണച്ച് ശ്രിയ ശരണിന്റെ ഭര്‍ത്താവ്

author-image
neenu thodupuzha
New Update

ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്ന ശ്രിയ ശരണ്‍ വിവാഹം കഴിഞ്ഞെങ്കിലും സിനിമയില്‍ സജീവമാണ്.

Advertisment

2018 ലാണ് റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രേ കൊസ്ചീവിനെ ശ്രിയ വിവാഹം കഴിക്കുന്നത്. ഇരുവരും വിദേശത്ത് താമസമാക്കുകയായിരുന്നു. ഇതിനിടെ നടിക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി.

ശ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചൊരു വീഡിയോയും അതിന് ഭര്‍ത്താവ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവായ ശ്രിയ തന്റെ വിശേഷങ്ങള്‍ അവിടെ പങ്കുവയ്ക്കുന്നത് പതിവാണ്.

പലപ്പോഴും നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോസുമൊക്കെ പേജിലൂടെ വരാറുണ്ട്. അടുത്തിടെ തന്റെ ആരാധകരുമായി ചോദ്യോത്തരങ്ങള്‍ നടത്തുന്ന പംക്തിയിലും നടി പങ്കെടുത്തിരുന്നു. ആരാധകരുടെ ചോദ്യത്തിന് വീഡിയോയിലൂടെ നേരിട്ട് മറുപടി പറയുകയാണ് ശ്രിയ ചെയ്തിരുന്നത്.

publive-image

ഇതിനിടെ ഒരാള്‍ നടിയുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്ന് അഭിപ്രായപ്പെട്ടു.

'എന്റെ ബൂബ്സ് സൂപ്പറാണെന്ന് ഒരാള്‍ പറയുന്നു എന്ന് പറഞ്ഞ നടി അദ്ദേഹത്തെ 'ഇഡിയറ്റ്, എന്ന് വിളിക്കുകയും ചെയ്തു. ഇത് കേട്ട് സമീപത്ത് നിന്നിരുന്ന ശ്രിയയുടെ ഭര്‍ത്താവ് ഞാന്‍ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും ശ്രിയയുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്ന് പറയുകയും ചെയ്തു.

എനിക്ക് നേരിട്ട് അനുഭവമുള്ളത് കൊണ്ട് പറയുകയാണെന്നും ഇക്കാര്യത്തില്‍ ശ്രിയയെ ശരിക്കും അഭിനന്ദിക്കുകയാണ് വേണ്ടത്. കാരണം അവളുടെ ബൂബ്സ് സൂപ്പറാണെന്നും ആന്‍ഡ്രേ പറയുന്നു. ഭര്‍ത്താവും സമാനമായ രീതിയില്‍ പറഞ്ഞതോടെ ശ്രിയ ശരിക്കും അത്ഭുതപ്പെടുകയായിരുന്നു.

publive-image

ഭര്‍ത്താവിന്റെ തമാശ നടി ചിരിച്ച് തളളുന്നതായിട്ടും വീഡിയോയില്‍ കാണാം. എന്തായാലും ആരാധകര്‍ ഭാര്യയുടെ ശരീരത്തെ വര്‍ണിച്ചുള്ള കമന്റിട്ടിട്ടും അതിനെ കളിയാക്കുന്ന മറുപടിയുമായിട്ടെത്തിയ ആന്‍ഡ്രുവിനെ അഭിനന്ദിക്കുകയാണ് എല്ലാവരും.

ഇത്രയും സിംപിളായിട്ടുള്ള ഭര്‍ത്താവിനെ കിട്ടിയത് ശ്രിയയുടെ ഭാഗ്യമാണെന്നാണ് വീഡിയോയുടെ കമന്റുകള്‍.

Advertisment