Advertisment

ഇതാദ്യത്തെ സംഭവമല്ല, എന്റെ 16 ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടുണ്ട് -അക്ഷയ് കുമാര്‍......

author-image
athira p
New Update

മുംബൈ : ബോക്‌സോഫീസില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. മലയാള ചിത്രം 'ഡ്രൈവിങ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പായ 'സെല്‍ഫി'യ്ക്ക് തണുപ്പന്‍ പ്രതികരണം ലഭിച്ചതോടെയാണ് വിശദീകരണവുമായി താരം എത്തിയത്.

Advertisment

publive-image

തന്നെ സംബന്ധിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. തന്റെ കരിയറില്‍ തുടര്‍ച്ചയായി 16 ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍ വിചാരിച്ചത് പോലെ സ്വീകരിക്കപ്പെടാത്ത സമയമുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ മൂന്നോ നാലോ ചിത്രങ്ങള്‍ക്കാണ് കരുതിയ വിജയംനേടാനാകാത്തതെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടി.

"സ്വന്തം വീഴ്ച കൊണ്ടാണ് ഇങ്ങനെയാക്കെ സംഭവിക്കുന്നത്. പ്രേക്ഷകര്‍ ഒരുപാട് മാറി. നമ്മളും മാറേണ്ട സമയമായിരിക്കുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. മാറേണ്ട സമയമായിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഞാന്‍ മാറാന്‍ ശ്രമിക്കുകയാണ്. അതാണ് എനിക്ക് ചെയ്യാനാകുന്നത്. ഒരു ചിത്രം പരാജയപ്പെട്ടാല്‍ പ്രേക്ഷകരെ പഴിക്കേണ്ട കാര്യമില്ല. നമ്മളുടെ പിഴവാണത്", അക്ഷയ് കുമാര്‍ പറഞ്ഞു.

Advertisment