Advertisment

ചതുരത്തിന്റെ കഥ കേട്ടത് ഉള്ളില്‍ ഒരു പേടിയോടെയാണ്; അച്ചന്‍, അമ്മ, അനിയന്‍, നാട്ടുകാര്‍ ഇതെങ്ങനെ എടുക്കുമെന്ന് ചിന്തിച്ചു, എന്നാല്‍ ചതുരത്തിലൂടെ സാധിച്ചത് വലിയ ആഗ്രഹമാണെന്ന് സ്വാസിക

author-image
neenu thodupuzha
New Update

സ്വാസിക പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ചതുരം. സിനിമയിലെ പ്രധാന കഥാപാത്രമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും അതാണ് ഈ സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും തുറന്ന് പറയുകയാണ് താരം...

Advertisment

publive-image

ചതുരത്തിന്റെ കഥ കേട്ടത് ഉള്ളില്‍ ഒരു പേടിയോടെയാണ്. അച്ചന്‍, അമ്മ, അനിയന്‍, നാട്ടുകാര്‍ ഇതെങ്ങനെ എടുക്കുമെന്ന് ചിന്തിച്ചു.

എന്നാല്‍, 13 വര്‍ഷമായുള്ള എന്റെ കാത്തിരിപ്പാണ് ഈ സിനിമ. സിനിമയിലെ ഒരു പ്രധാന കഥാപാത്രമാകണമെന്ന ആഗ്രഹത്തോടെയാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാല്‍, ചതുരത്തിലൂടെ ആ ആഗ്രഹം സാധിച്ചു.

publive-image

ഇത്രയും വര്‍ഷത്തിനു ശേഷം ഒരു സ്‌ട്രോങ് ക്യാരക്ടര്‍ കിട്ടുകയാണ്. ഒരു 100 സീനുള്ള സിനിമയില്‍ 99 സീനിലും ഞാനുണ്ട്. പോസ്റ്ററില്‍ മെയിന്‍ ആയും ഞാന്‍ വരുന്നു. മുഴുവന്‍ സീനിലും അഭിനയിക്കുന്നു. ഇതൊക്കെയല്ലേ ഞാന്‍ ആഗ്രഹിച്ചത്.

പിന്നെ ആലോചിച്ചു; ഇനിയും എന്തിനാണ് ഓരോന്ന് ആലോചിക്കുന്നത്. ഒരു ഡയറക്ടര്‍ എന്നെ വിശ്വസിച്ച് ഒരു സിനിമ തരുമ്പോള്‍ ഞാന്‍ അതു വിട്ടു കളയേണ്ടതുണ്ടോ?

publive-image

എന്റെ അമ്മയേക്കാളും അച്ചനേക്കാളും എന്നെ വിശ്വസിച്ചത് സിദ്ധാര്‍ത്ഥ് ഭരതനാണ്. എന്റെ വീട്ടുകാര്‍ക്ക് പോലും എന്നെ അത്ര വിശ്വാസമില്ലെന്നും ബിഹൈന്‍ഡ് ബുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നു.

Advertisment