Advertisment

ഓസ്ട്രേലിയയും ടിക് ടോക് നിരോധനത്തിനന്

author-image
athira p
New Update

സിഡ്നി: ചൈനീസ് ഷോര്‍ട്ട് വിഡിയോ ആപ്പായ ടിക് ടോക് നിരോധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഓസ്ട്രേലിയയും. ചൈനയ്ക്കായി രഹസ്യം ചോര്‍ത്തുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

publive-image

അടുത്ത ആഴ്ചയോടെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാനഡ, ഇന്ത്യ, പാകിസ്താന്‍, തായ്വാന്‍, ജോര്‍ഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ടിക് ടോക് നിരോധിച്ചു കഴിഞ്ഞു. യു.എസ്, യു.കെ, ന്യൂസിലന്‍ഡ് എന്നിവ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി.

കഴിഞ്ഞ മാസം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സിലും കമീഷനും ജീവനക്കാര്‍ക്ക് ടിക് ടോക് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Advertisment