Advertisment

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സച്ചിന്‍ ഗേറ്റ്

author-image
athira p
New Update

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍റുടെ പേരില്‍ ഗേറ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ചാണ് ഈ ആദരം.

Advertisment

publive-image

വിഖ്യാത വെസ്ററിന്‍ഡീസ് താരം ബ്രയാന്‍ ലാറയുടെ പേരിലും എസ് സി ജിയില്‍ കവാടമുണ്ടാവും. കന്നി ടെസ്ററ് ശതകത്തില്‍ ലാറ 277 റണ്‍സ് കുറിച്ച ഇന്നിങ്സിന് 30 വയസ്സ് തികഞ്ഞതിനോടനുബന്ധിച്ചാണ് ഈ നാമകരണം. ഇനി സന്ദര്‍ശക ടീമുകളുടെ താരങ്ങള്‍ മൈതാനത്തേക്ക് പ്രവേശിക്കുക സചിന്‍, ലാറ ഗേറ്റുകളിലൂടെയാവും.

നാമകരണത്തിന്റെ ഭാഗമായി സച്ചിന്റെയും ലാറയുടെയും പ്രകടനങ്ങള്‍ വിശദീകരിക്കുന്ന ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. എസ്.സി.ജിയില്‍ അഞ്ചു ടെസ്ററുകളില്‍നിന്ന് മൂന്നു സെഞ്ചുറികള്‍ സച്ചിന്‍ നേടിയിട്ടുണ്ട്. 157 റണ്‍സാണ് ഇവിടെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഇന്ത്യക്കു പുറത്ത് ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടെന്ന് താരം വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഫലകത്തില്‍ പറയുന്നു.

ഡൊണാള്‍ഡ് ബ്രാഡ്മാന്‍, അലന്‍ ഡേവിഡ്സണ്‍, ആര്‍തര്‍ മോറിസ് എന്നീ ഓസീസ് ഇതിഹാസങ്ങളുടെ പേരിലാണ് നിലവില്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇതിനു മുന്‍പ് ഗേറ്റുകളുണ്ടായിരുന്നത്. തന്റെയും സുഹൃത്ത് ബ്രയാന്റെയും (ലാറ) പേരില്‍ ഗേറ്റുകള്‍ സ്ഥാപിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് സചിന്‍ പ്രതികരിച്ചു. പ്രത്യേക ഓര്‍മകളുള്ള മൈതാനമാണിതെന്ന് ലാറയും പറഞ്ഞു.

Advertisment