Advertisment

മുന്‍ വൈരാഗ്യം: പാലക്കാട് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ നാലു പേര്‍ അറസ്റ്റില്‍; വഹനങ്ങൾ കത്തി നശിച്ചു

author-image
neenu thodupuzha
New Update

കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീർ, മുളയ്ക്കൽ അഷ്കർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുമായി പൊലീസ് തെളിവെടുത്തു.

Advertisment

publive-image

മുൻ വൈരാഗ്യമെന്നാണ് പ്രതികളുടെ മൊഴി. വീടിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ വലയിലായത്.  കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ്  ആക്രമണം നടത്തിയത്.  വീടിനും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി.

വെള്ളിയാഴ്ച രാത്രിയാണ്  പ്രതികൾ  വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. വീടിന് മുന്നിൽ കിടന്ന ഇരുചക്ര വാഹനം, കാർ, ടിപ്പർ ലോറി എന്നിവ കത്തി നശിച്ചു  കാർ പൂർണമായും കത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment