Advertisment

7-ാമത് ഇന്റർകേളി ഫുട്ബോൾ: ടീം ഫോക്കസ് ലൈൻ മലാസ് ജേതാക്കൾ

author-image
neenu thodupuzha
New Update

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ഏഴാമത് ഇന്റർ കേളി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ന്യൂ സനയ്യയിലെ അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ നടന്നു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ രണ്ടു ഗ്രൂപ്പുകളിലായി 15 മത്സരങ്ങൾ അരങ്ങേറി.

Advertisment

publive-imageഫാൽക്കൺ അൽ-ഖർജ്, യുവധാര അസീസിയ, റെഡ് ബോയ്സ് സുലൈ, ചാലഞ്ചേർസ് റൗദ, ഫോക്കസ് ലൈൻ മലാസ്, ബത്ത ബ്ലാസ്റ്റേഴ്സ്, ഡെസർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റെഡ് സ്റ്റാർ ബദിയ എന്നീ 8 ഏരിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഗ്രൂപ്പ്‌ എയിൽ നിന്ന് ഡെസർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, ഫോക്കസ് ലൈൻ മലാസ് എന്നീ ടീമുകളും ഗ്രൂപ്പ്‌ ബി യിൽനിന്ന് ഫാൽക്കൺ അൽ ഖർജ്, ബത്ത ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി സെമിയിൽ പ്രവേശിച്ചു.

ആദ്യ സെമിയിൽ ബത്ത ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കഴിഞ്ഞ വർഷത്തെ ചമ്പ്യന്മാരായ ടീം ഉമ്മുൽ ഹമാമും രണ്ടാം സെമിയിൽ മുൻ റണ്ണറപ്പായ ഫാൽക്കൺ അൽ ഖർജിനെ പരാജയപ്പെടുത്തി ഫോക്കസ് ലൈൻ മലാസും ഫൈനലിൽ പ്രവേശിച്ചു.

publive-image

ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡസേർട്ട് സ്റ്റാർ ഉമ്മുൽ ഹമാം ടീമിനെ പരാജയപ്പെടുത്തിയാണ് ഫോക്കസ് ലൈൻ മലാസ് ജേതാക്കളായത്.

ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. കേളി വൈസ് പ്രസിഡന്റും സ്പോർട്സ് കമ്മറ്റിയുടെ ചുമതല കൂടിയുള്ള ഗഫൂർ ആനമങ്ങാട്  ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും  കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം.  സാദിഖ് ഉദ്ഘാടനവും നിർവ്വഹിച്ചു.

publive-image

രക്ഷധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, ടി.ആർ. സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട്, കൺവീനർ ഹസ്സൻ പുന്നയൂർ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദി പറഞ്ഞു.

കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ടീമുകളുടെ മാർച്ച്‌ പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങൾ കിക്കോഫ് ചെയ്തു. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസ്സോസിയേഷൻ (റീഫ) റഫറി പാനലിൽ നിന്നുള്ള ഫാരിസിന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു. കേളി സ്പോർട്സ് കമ്മിറ്റിയും വളണ്ടിയർ ടീമും ടൂർണമെന്റിന്റെ വിജയത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി.

Advertisment