Advertisment

സനാബിസിലെ ദാന മാളില്‍ എപ്പിക്‌സ് സിനിമാസ് തുറന്നു

author-image
neenu thodupuzha
New Update

മനാമ: സനാബിസിലെ ദാന മാളില്‍ എപ്പിക്‌സ് സിനിമാസിന്റെ ഉദ്ഘാടനം ചെയ്തു. ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലിഖ ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.എ. യൂസഫലി, ദാദാബായ് ഹോള്‍ഡിങ് ചെയര്‍മാന്‍ അബ്ബാസ് ദാദാബായ്, മാനേജിങ് ഡയറക്ടര്‍മാരായ ഖുതുബ് ദാദാബായ്, ഹാതിം ദാദാബായ് തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

വിനോദ വ്യവസായ രംഗത്ത് നിക്ഷേപം നടത്തിയ ദാദാബായ് ഹോള്‍ഡിംഗിനെ എം.എ. യൂസഫലി അഭിനന്ദിച്ചു. 10 മില്യണ്‍ മുതല്‍മുടക്കിലാണ് എപ്പിക്‌സ് സിനിമാസ് നിര്‍മിച്ചിരിക്കുന്നത്. 10 സ്‌ക്രീനുകളും 1125 സീറ്റുകളും എപ്പിക്‌സ് സിനിമാസിലുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷന്‍.

publive-image

ലേസര്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്‌മോസ് 3-ഡി സറൗണ്ട് തുടങ്ങിയ പ്രത്യേകതകളുമുണ്ട്. മികവുറ്റ സീറ്റിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വിപുലമായ മെനുവും ഓണ്‍-കോള്‍ ബട്ട്‌ലര്‍ സേവനവും ലഭ്യമാണ്.

Advertisment