Advertisment

ഒരു ഭാര്യക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ് ഭര്‍ത്താവിന്റെ പ്രസന്‍സ്, ഇമോഷണല്‍ ടൈമാണ് കൂടുതല്‍ വേണ്ടത്, ആ സമയത്ത് ഉറങ്ങും മുമ്പേ ശ്രീനി കുറെനേരം എന്റെ ബെഡിന്റെ താഴെ ഇരിക്കും, കുറേ കഥകൾ കൈ പിടിച്ചു പറയും,  ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് വയറ്റില്‍ തൊട്ടിട്ട് ശ്രീനി പറയുന്ന വാക്കുകളായിരുന്നു, നിന്റെ ഈ വയറായിരുന്നു നിലയുടെ വീട് എന്നൊക്കെ, ശ്രീനി എന്റെ ശരീരം ഇഷ്ടപ്പെടുന്നെന്ന് എനിക്ക് മനസിലായി, അപ്പോഴാണ് എന്റെ ശരീരത്തെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും പേര്‍ളി മാണി

author-image
neenu thodupuzha
New Update

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥികളായ ഇരുവരും ഷോയില്‍വച്ചു പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. 2019 മെയ് അഞ്ചിനാണ് ഇരുവരും വിവാഹിതരായത്.

Advertisment

publive-image

ആദ്യം ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹിതരായ താരങ്ങള്‍ മെയ് 8ന് ഹിന്ദു ആചാര പ്രകാരവും വിവാഹിതരായി. ദമ്പതികള്‍ക്ക്  നില എന്നൊരു മകളുമുണ്ട്. തങ്ങളുടെ ഓരോ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. പ്രസവശേഷം പോസ്റ്റ് പാര്‍ട്ടം ദിനങ്ങളെ താൻ എങ്ങനെ മറി കടന്നു എന്നുള്ളത് തുറന്നു പറയുകയാണ്  പേര്‍ളി മാണി.

publive-image

പ്രസവശേഷമുള്ള പോസ്റ്റ് പാര്‍ട്ടം ദിനങ്ങള്‍ ഓരോ അമ്മമാര്‍ക്കും ഓരോ രീതിലാണ്. ആ സമയത്തെ ആരോഗ്യത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമുള്ള പങ്ക് വളരെ വലുതാണ്. ഓരോ അമ്മമാര്‍ക്കും പോസ്റ്റ് പാര്‍ട്ടം ദിനങ്ങള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് ഈസിയും. ചിലര്‍ക്ക് അത് ബുദ്ധിമുട്ടുമാകും. ചിലര്‍ ഇമോഷണലി ഭയങ്കര വീക്ക് ആകും. ചിലര്‍ക്കത് ഫിസിക്കലി വളരെ ഈസി ആയിരിക്കും. ചിലര്‍ക്ക് നേരെ തിരിച്ചുമാകാം.

publive-image

എന്നാല്‍, എങ്ങനെയൊക്കെയായാലും ആ സമയത്ത് നമുക്ക് ഭര്‍ത്താവ് തരുന്ന പിന്തുണ വളരെ പ്രധാനമാണ്. ഒരു അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും അത് ആവശ്യമാണ്. പ്രസവം കഴിഞ്ഞ ആദ്യത്തെ ഒന്ന് രണ്ടു മാസം എനിക്ക് ബുദ്ധിമുട്ടായിരുന്നു. നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങള്‍ വിഷമത്തിന് കാരണമാകും. നമ്മുടെ ശരീരമല്ല ഇതെന്ന തോന്നല്‍ ഉള്ളില്‍ കയറും.

publive-image

ഗര്‍ഭാവസ്ഥയില്‍ എനിക്ക് എന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ഇഷ്ടമായിരുന്നു. എന്നാല്‍, കുഞ്ഞുണ്ടായി കഴിഞ്ഞപ്പോള്‍ വലിയ ടെന്‍ഷനായിരുന്നു. എന്റെ വയര്‍ ബെന്‍ഡ് ചെയ്യുമ്പോഴൊക്കെ ഒരുപാട് വേദന തോന്നിയിരുന്നു. ഇതൊന്നും ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. ഒന്ന് തല വേദനിക്കുമ്പോള്‍ വരെ റിയാക്ട് ചെയ്യുന്ന ആളാണ് ഞാന്‍. എന്നാല്‍, ആ സമയങ്ങളില്‍ ഞാന്‍ കുഞ്ഞിന്റെ എല്ലാ കാര്യത്തിലും ഇടപെടുമായിരുന്നു.

publive-image

ദൈവം ആ സമയങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പെണ്ണുങ്ങളെ സ്‌ട്രോങ്ങാക്കും. അതുകൊണ്ടാണ് ഗര്‍ഭിണി ആകുമ്പോഴും ഡെലിവറി സമയത്തും സ്ത്രീകള്‍ക്ക് ഒരു സൂപ്പര്‍ പവര്‍ കിട്ടുന്നത്. പോസ്റ്റ് പാര്‍ട്ടത്തില്‍ ശ്രീനി മറ്റൊരു റൂമില്‍ ആയിരുന്നു ഉറങ്ങിയിരുന്നത്. ഒരു മാസത്തോളം ശ്രീനി എന്റെ അടുത്ത് ഉറങ്ങില്ലായിരുന്നു. മമ്മിയായിരുന്നു എന്റെയൊപ്പം.

publive-image

ഉറങ്ങും മുമ്പേ ശ്രീനി കുറെനേരം എന്റെ ബെഡിന്റെ താഴെയിരിക്കും. ബിഗ് ബോസിലെ സീന്‍ പോലെ. കുറെ കഥകളൊക്കെ എന്റെ കൈ പിടിച്ചു പറയും. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകം വയറ്റില്‍ തൊട്ടിട്ട് ശ്രീനി പറയുന്ന വാക്കുകളായിരുന്നു. നിന്റെ ഈ വയറായിരുന്നു നിലയുടെ വീട് എന്നൊക്കെ. ശ്രീനി എന്റെ ശരീരം ഇഷ്ടപ്പെടുന്നെന്ന് എനിക്ക് മനസിലായി. അപ്പോഴാണ് എന്റെ ശരീരത്തെ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതായത് എന്റെ ബോഡി വികൃതമല്ല, അമൂല്യമാണെന്ന് എനിക്ക് തോന്നിയത്. ശ്രീനി ഇത് സ്ഥിരം പറയുമായിരുന്നു.

publive-image

റിലേഷന്‍ഷിപ്പില്‍ ഒരു ഭാര്യക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് ഭര്‍ത്താവിന്റെ പ്രസന്‍സ്. ഇമോഷണല്‍ ടൈമാണ് കൂടുതല്‍ വേണ്ടത്. വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഒരു മണിക്കൂര്‍ മാത്രമേ കൂടെയുള്ളെങ്കിലും അതിന്റെ മൂല്യത്തിനാണ് പ്രാധാന്യം. ആ സമയത്ത് സ്‌നേഹത്തിന് വളരെ പ്രാധാന്യമുണ്ട്. എന്റെ പോസ്റ്റ് പാര്‍ട്ടം ശ്രീനിയുണ്ടായിരുന്നതുകൊണ്ട് ഈസിയായിരുന്നു. ഒപ്പം എന്റെ കുടുംബത്തിന്റെ പിന്തുണയും. മോള്‍ക്ക് സുഖമാണോയെന്ന് ചോദിക്കുമ്പോള്‍ ഒരു പോസിറ്റീവ് ഫീലായിരുന്നു ലഭിച്ചിരുന്നതെന്ന് പേളി പറയുന്നു.

Advertisment