Advertisment

മോദിയുടെ സന്ദര്‍ശനത്തിനിടെ ഓസ്ട്രേലിയയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും

author-image
athira p
New Update

സിഡ്നി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് വളപ്പില്‍ ബിബിസിയുടെ "ഇന്ത്യ: ദ മോദി ക്വസ്ററ്യന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

Advertisment

publive-image

പ്രവാസി സംഘടനകളും ആംനസ്ററി അടക്കം മനുഷ്യാവകാശ ഗ്രൂപ്പുകളും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. പെരിയാര്‍~അംബേദ്കര്‍ തോട്ട് സര്‍ക്കിള്‍ ആസ്ട്രേലിയ, ദ ഹ്യുമനിസം പ്രോജക്ട്, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആസ്ട്രേലിയ~ ന്യൂസിലന്‍ഡ് ചാപ്റ്ററുകള്‍, മുസ്ലിം കലക്ടിവ് തുടങ്ങിയവയും ഇതില്‍ സഹകരിക്കുന്നു. പ്രദര്‍ശനത്തിനു ശേഷം ഗുജറാത്ത് കലാപം, 2014ന് ശേഷമുള്ള ഇന്ത്യ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയുമുണ്ടാകും.

ഓസ്ട്രേലിയന്‍ സെനറ്റര്‍മാരായ ഡേവിഡ് ഷൂബ്രിജ്, ജോര്‍ഡന്‍ സ്ററീല്‍~ജോണ്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.

Advertisment