Advertisment

കുരുമുളക് ചതച്ച്‌ ചേര്‍ത്ത കേരള കോഴിക്കറി തയ്യാറാക്കാം...

author-image
neenu thodupuzha
New Update

publive-image

Advertisment

കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌ (പൊടിക്കരുത് )

– 2 ടേബിള്‍ സ്പൂണ്‍

നാരങ്ങ നീര് – 2 ടി സ്പൂണ്‍

സവാള – 3, നീളത്തില്‍

കനം കുറച്ച് അരിഞ്ഞത്

തക്കാളി – 1

നീളത്തില്‍ അരിഞ്ഞത്‌

പച്ചമുളക് – 2

നീളത്തില്‍ അരിഞ്ഞത്‌

ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

വെളുത്തുള്ളി –

5 അല്ലി ചതച്ചെടുത്തത്‌

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഗരംമസാല / ചിക്കന്‍ മസാല –

ഒരു ടി സ്പൂണ്‍

മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത്

– കാല്‍ ടി സ്പൂണ്‍

എണ്ണ

– 4 ടേബിള്‍  സ്പൂണ്‍

ഉപ്പ്

– ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി  നന്നായി കഴുകി വൃത്തിയാക്കണം. ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കണം. അര മണിക്കൂർ വയ്ക്കണം.

ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക.

കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും. സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറുമ്പോൾ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റണം.

പച്ചമണം മാറുമ്പോള്‍ കോഴിയിറച്ചി ചേര്‍ക്കണം. തക്കാളിയും പച്ചമുളകും ചേര്‍ക്കണം. നന്നായി  ഇളക്കുക. മസാല ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കണം. ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക.

Advertisment