Advertisment

എച്ച്.ഡി.എഫ്.സി. ലോകത്തിലെ നാലാമത്തെ ബാങ്ക് 

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുത്തതോടെ എച്ച്.ഡി.എഫ്.സി. ബാങ്ക് ലോകത്തിലെ നാലാമത്തെ ബാങ്കിങ് സ്ഥാപനമായി വളര്‍ന്നു.

Advertisment

ഭവന വായ്പാ കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുക്കാന്‍ 2022 ഏപ്രില്‍ നാലിനാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് തീരുമാനിച്ചത്. ശനിയാഴ്ചയോടെ ലയനപ്രക്രിയ പൂര്‍ത്തിയായി.

publive-image

ലയനത്തോടെ ഇന്ത്യന്‍ ബാങ്കുകളായ എസ്.ബി.ഐയെയും ഐ.സി.ഐ.സി.ഐയെയും മറികടന്നു. ആഗോള കോര്‍പ്പറേറ്റുകളായ സിറ്റി ഗ്രൂപ്പും എച്ച്.എസ്.ബി.സിയും എച്ച്.ഡി.എഫ്.സിക്കു പിന്നിലാണ്.

ജെ.പി. മോര്‍ഗന്‍ ചേസ്, ഇന്‍ഡസ്ട്രിയില്‍ ആനഡ് കൊമേഴ്‌സല്‍ ബാങ്ക് ഓഫ് ചൈന, ബാങ്ക് ഓഫ് അമേരിക്ക എന്നീ ബാങ്കിങ് സ്ഥാപനങ്ങള്‍ മാത്രമാണ് എച്ച്.ഡി.എഫ്.സിക്ക് മുന്നിലുള്ളത്. ലയനത്തോടെ സ്ഥാപനത്തിന്റെ ആകെ ആസ്തി 18 ലക്ഷം കോടി രൂപയായി.

12 കോടിയാണ് ബാങ്കിന്റെ ആകെ ഉപഭോക്താക്കള്‍. 8300 ശാഖ. 1,77,000 ജീവനക്കാര്‍. 41 ലക്ഷം മകാടിയാണ് ആകെ ബിസിനസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടു സ്ഥാപനത്തിന്റെയും കൂട്ടായ ലാഭം 60,000 കോടി രൂപയാണ്.

Advertisment