Advertisment

ട്വിറ്ററിനെ പൊളിക്കാനെത്തിയ ത്രെഡ്‌സ് ആദ്യ ദിനം തന്നെ ഹിറ്റ്

author-image
neenu thodupuzha
New Update

ലണ്ടന്‍: ട്വിറ്ററിന് വെല്ലുവിളിയായി ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനം മെറ്റ് അവതരിപ്പിച്ച 'ത്രെഡ്‌സ്' ആപ് ആദ്യ ദിനം തന്നെ ഹിറ്റ്. പുറത്തിറക്കി 24 മണിക്കൂറിനകം മൂന്നു കോടി പേര്‍ സൈന്‍ അപ് ചെയ്തതായി സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

Advertisment

ആദ്യ രണ്ടു മണിക്കൂറില്‍ 50 ലക്ഷം പേരും ത്രെഡ്‌സ് ഇന്‍സ്റ്റാള്‍ ചെയ്തു. ആപ്പിള്‍ ആപ് സ്‌റ്റോറില്‍ നിന്നുമാണ് ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യാനാകുക. പരമാവധി 500 ക്യാരക്ടര്‍ പോസ്റ്റ് ചെയ്യാം. ട്വിറ്ററില്‍ ഇതു 280 ആണ്. 5 മിനിട്ട് ദൈര്‍ഘ്യം വീഡിയോ പോസ്റ്റ് ചെയ്യാം.

publive-image

പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റ് ഇടാനുമാകാം. മറുപടിയുമിടാം. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയുമാകാം. നൂറിലധികം രാജ്യങ്ങളിലാണ് ത്രെഡ്‌സ് അവതരിപ്പിച്ചിട്ടുള്ളത്.

കടുത്ത ഡാറ്റാ സുരക്ഷാ നിയമങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ആപ് അവതരിപ്പിച്ചിട്ടില്ല. അതേസമയം, ത്രെഡ്‌സിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വിറ്റര്‍ അധികൃതര്‍ രംഗത്തെത്തി.

ഉപയോക്താവിന്റെ ബ്രൗസിങ്, ലൊക്കേഷന്‍, സേര്‍ച്ച് ഹിസ്റ്ററി, ധനവിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍ എന്നിവ ആപ് ശേഖരിക്കുന്നതായി ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോഴ്‌സി ആരോപിച്ചു.

Advertisment