Advertisment

റ​ഷ്യ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി ; ഫ്രാ​ന്‍​സ്-​അ​ര്‍​ജ​ന്‍റീ​ന മ​ത്സ​ര​ത്തോ​ടെ​ നാളെ പ്രീ ​ക്വാ​ര്‍​ട്ട​ര്‍ മത്സരം ആ​രം​ഭി​ക്കും

New Update

Image result for പ്രീ ​ക്വാ​ര്‍​ട്ട​ര്‍

Advertisment

മോ​സ്കോ: റ​ഷ്യ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ലൈ​ന​പ്പാ​യി. നി​ല​വി​ലെ ചാ​മ്ബ്യ​ന്‍​മാ​രാ​യ ജ​ര്‍​മ​നി നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്താ​യ​തൊ​ഴി​ച്ചാ​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ വ​മ്ബ​ന്‍ അ​ട്ടി​മ​റി​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. റ​ഷ്യ പ്ര​തീ​ക്ഷി​ച്ച​വ​രെ​ല്ലാം അ​വ​സാ​ന 16 ല്‍ ​എ​ത്തി. ശ​നി​യാ​ഴ്ച ഫ്രാ​ന്‍​സ്-​അ​ര്‍​ജ​ന്‍റീ​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ആ​രം​ഭി​ക്കു​ക.

അ​ര്‍​ജ​ന്‍റീ​ന ത​പ്പി​ത്ത​ട​ഞ്ഞ് നോ​ക്കൗ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഗ്രൂ​പ്പ് ചാ​മ്ബ്യ​ന്‍​മാ​രാ​യാ​ണ് ഫ്രാ​ന്‍​സ് എ​ത്തു​ന്ന​ത്. അ​വാ​സ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ പ്ര​മു​ഖ​ര്‍​ക്കെ​ല്ലാം ഫ്രാ​ന്‍​സ് വി​ശ്ര​മം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു അ​വ​സാ​ന മ​ത്സ​രം മ​ര​ണ​ക്ക​ളി​യാ​യി​രു​ന്നു. മെ​സി, മ​ഷ​രാ​നോ എ​ന്നി​വ​ര​ട​ക്കം മ​ഞ്ഞ​ക്കാ​ര്‍​ഡ് ക​ണ്ട​തും അ​ര്‍​ജ​ന്‍റീ​ന​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ലൂ​യി സു​വാ​ര​സി​ന്‍റെ ഉ​റു​ഗ്വെ ക്രി​സ്റ്റ്യാ​നോ​യു​ടെ പോ​ര്‍​ച്ചു​ഗ​ലി​നെ നേ​രി​ടും. സോ​ച്ചി​യി​ലെ ഫി​ഷ്റ്റ് ഒ​ളി​മ്ബി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11.30 ന് ​ആ​ണ് മ​ത്സ​രം. ഞാ​യ​റാ​ഴ്ച സ്പെ​യി​ന്‍ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യെ നേ​രി​ടും. മോ​സ്കോ​യി​ലെ ലു​ഷ്നു​കി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​ആ​ണ് മ​ത്സ​രം. അ​ന്ന് ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ക്രൊ​യേ​ഷ്യ ഡെ​ന്‍​മാ​ര്‍​ക്കി​നെ നേ​രി​ടും.

തി​ങ്കാ​ള്ച​യാ​ണ് ബ്ര​സീ​ല്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ​മാ​ര അ​രീ​ന​യി​ല്‍ മെ​ക്സി​ക്കോ​യെ ബ്ര​സീ​ല്‍ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്ച ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബ​ല്‍​ജി​യം ജ​പ്പാ​നു​മാ​യി ഏ​റ്റു​മു​ട്ടും. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ഗ്രൂ​പ്പ് ചാ​മ്ബ്യ​ന്‍​മാ​രാ​യാ​ണ് ലൂ​ക്കാ​ക്കു​വി​ന്‍റെ ബെ​ല്‍​ജി​യം എ​ത്തു​ന്ന​ത്.

അ​വ​സാ​ന പ്രീ ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​യാ​ണ്. ചൊ​വ്വാ​ഴ്ച ആ​ദ്യ ക​ളി സ്വീ​ഡ​നും സ്വി​റ്റ്സ​ര്‍​ല​ന്‍​ഡും ത​മ്മി​ലാ​ണ്. അ​വ​സാ​ന പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍‌ കൊ​ളം​ബി​യ ഇം​ഗ്ല​ണ്ടു​മാ​യി ഏ​റ്റു​മു​ട്ടും. മോ​സ്കോ​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11.30 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും.

Advertisment