Advertisment

അച്ഛനും അമ്മയും അപകടത്തില്‍ കൊല്ലപ്പെട്ടു, കൂട്ടുകാരുടേയും ബന്ധുക്കളുടെയും സഹായത്തോടെ പെങ്ങളെ ​കെട്ടിച്ചു, ഇനി കേറിക്കിടക്കാന്‍ ഒരു വീടു വേണം: ജിപ്‌സംബോഡു കൊണ്ടു മറച്ച വീടിനു മുന്നില്‍ നിന്ന് അഭിജിത്തിന്റെ കുറിപ്പ്

New Update

വീടുവയ്ക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് യുവാവ്. കൊല്ലം കരുനാഗപ്പള്ളിയിലെ അഭിജിത്താണു സോഷില്‍ മീഡിയ വഴി വീടു വയ്ക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ആകെയുണ്ടായിരുന്ന പെങ്ങളെ അച്ഛന്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായത്തോടെ കെട്ടിച്ചയച്ചു.

Advertisment

ഇനി അഭിജിത്തിനു കേറി കിടക്കാന്‍ ഒരു വീടുവേണം. സാമ്പത്തികമായുള്ള സഹയത്തിനു പറ്റിയില്ലെങ്കില്‍ വീടു വയ്ക്കാനുള്ള എന്തെങ്കിലും വസ്തുക്കള്‍ നല്‍കിയെങ്കിലും സഹായിച്ചാല്‍ മതി എന്ന് അഭിജിത്ത് പറയുന്നു. അഭിജിത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

publive-image

ഒരു കൈ സഹായം

എന്റെ എല്ലാ കൂട്ടുകാരും ഇത് വായിക്കണം ഈ പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു അവസാനം ഒരു തീരുമാനത്തിൽ എത്തി ഇടണം എന്ന്

എന്നെ കുറിച്ച് എന്റെ കൂട്ടുകാർക്കു അറിയാം

എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്

'അമ്മ 6 വർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരണ പെട്ടു അച്ഛൻ 3വർഷം മുൻപ് അറ്റാക് കാരണത്താൽ മരണപെട്ടു പെങ്ങള് കുട്ടിയെ ഞാനും അച്ഛന്റെ ബന്ധുക്കാരും എന്റെ കൂട്ടുകാരും ചേർന്ന് കെട്ടിച്ചയച്ചു

എനിക്ക് ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും വീടിനു അനുവദിച്ചു തുച്ഛമായ തുകയാണ് ആദ്യ ഗഡുവായി തന്നിട്ടുള്ളത് ഇനിയും താമസിച്ചാൽ ലാപ്സ് ആയിപ്പോകും എന്നാണ് പറയുന്നത്

അതിനാൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലേലും

വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും എത്തിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ

എന്ന്

വിശ്വാസത്തോടെ നിങ്ങളുടെ

അഭി

Ph 8921192387

Abhijith. M

A/C. No: 67316452216

IFSC code -SBIN-0070056

SBI karunagappally.

Advertisment