Advertisment

അഭിലാഷ് ടോമിയുടെ പായ്‌വഞ്ചിയുടെ തകര്‍ന്ന ചിത്രം പുറത്തുവിട്ടു

New Update

ന്യൂഡല്‍ഹി: അഭിലാഷ് ടോമിയുടെ തകര്‍ന്ന പായ്‌വഞ്ചിയുടെ ചിത്രം പുറത്തുവിട്ടു. ഗോള്‍ഡന്‍ ഗ്ലോബ് റേസ് മല്‍സരത്തിനിടെ കടലില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികനാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി-8-ഐ നിരീക്ഷണ വിമാനം പകര്‍ത്തിയ 'വി.എസ് തുരിയ' പായ്‌വഞ്ചിയുടെ ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പുറത്തുവിട്ടത്.

Advertisment

publive-image

പി-8-ഐ നിരീക്ഷണ വിമാനം പറന്നത് ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1800 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്തുള്ള പായ് വഞ്ചിയുടെ മുകളിലൂടെയാണ്. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ടോമി പ്രതികരിക്കുന്നുണ്ടെന്നും അടിയന്തര മരുന്നുകളും ഭഷണവും വഞ്ചിയിലെത്തിക്കാനാണ് പ്രഥമ മുന്‍ഗണനയെന്നും അധികൃതരില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.

മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ശക്തമായ കാറ്റും കനത്ത മഴയുമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അപകടം നടന്ന മേഖലയില്‍ ഉള്ളത്. ഇതു കാരണം ഇന്ത്യയുടെയും ആസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെയും യുദ്ധകപ്പലുകള്‍ക്ക് പായ് വഞ്ചിയുടെ സമീപം എത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഈ മേഖല.

Advertisment