Advertisment

മകന് മരുന്ന് വാങ്ങാൻ കോട്ടയത്തിനുപോയ പിതാവ് അപകടത്തിൽ മരണമടഞ്ഞു

author-image
സാബു മാത്യു
New Update

publive-image

Advertisment

തൊടുപുഴ : മകന് മരുന്ന് വാങ്ങാൻ കോട്ടയത്തിനു പോയപോയ പിതാവ് അപകടത്തിൽ മരണമടഞ്ഞു . വ്യാഴാഴ്ച ഉച്ചയ്ക്ക് പാലായിൽ ഉണ്ടായ അപകടത്തിൽ അഞ്ചിരി അള്ളുങ്കൽ വക്കൻ എന്ന് വിളിക്കുന്ന എബ്രഹാമാണ് (54 ) മരണമടഞ്ഞത് .

വര്ഷങ്ങളായി അബ്രാഹത്തിന്റെ മകൻ ജോജി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് . നാട്ടുകാരുടെ സഹായത്തോടെ ചികിത്സ നടന്നു വരുന്നതിനിടയിലാണ് ദുരന്തം . വയറ്റിൽ രോഗബാധയുള്ള കുട്ടിയുടെ മെഡിക്കൽ ബാഗ് മാറേണ്ട സമയമായിരുന്നു .

അത് വാങ്ങുന്നതിനു ഇരു ചക്ര വാഹനത്തിൽ കോട്ടയത്തിനു പോയി വരുമ്പോൾ പാലാ ടൗണിൽ വച്ച് ലോറി ബൈക്കിലിടിക്കുകയായിരുന്നു . കോട്ടയം മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംസ്ക്കാരം കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ . നടത്തി .

ഭാര്യ റോസിലി. മക്കൾ :ജോയ്സി ,ജോജി .

ബാഗെത്തി , പിന്നാലെ പിതാവിന്‍റെ ചേതനയറ്റ ശരീരവും 

ഇതിനിടെ വിവരം അറിഞ്ഞു ഇന്നലെ ഉച്ചയായപ്പോഴേക്കും ആരോഗ്യവകുപ്പ് അധികൃതർ മെഡിക്കൽ ബാഗ് എത്തിച്ചു മാറി വെച്ചു. അൽപ്പ സമയം കഴിഞ്ഞപ്പോൾ പിതാവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിക്കുകയും ചെയ്തു .

കുട്ടിയുടെ ചികിത്സയും മറ്റുമായി ദുരിതത്തിൽ കഴിയുന്ന ഈ കുടുംബത്തിന് ഗൃഹനാഥന്റെ മരണം കൂടുതൽ ആഘാതമായി . ഇവർക്ക് സുമനസുകൾ സഹായം എത്തിക്കുമെന്ന പ്രതീക്ഷ ഉള്ളതായി ആലക്കോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ടോമി കാവാലം പറഞ്ഞു .

idukki
Advertisment