Advertisment

വൈപ്പിൻ മുൻ എംഎൽഎ പരേതനായ വി.കെ. ബാബുവിന്റെ മകൾ അനഘ വി. ബാബു വാഹനാപകടത്തിൽ മരിച്ചു 

New Update

കൊച്ചി :വൈപ്പിൻ മുൻ എംഎൽഎ പരേതനായ വി.കെ. ബാബുവിന്റെ മകൾ അനഘ വി. ബാബു വാഹനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ പറവൂരിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

Advertisment

publive-image

കനത്ത മഴയിൽ വാഹനം തെന്നി നീങ്ങി ലോറിയിൽ ഇടിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പഴങ്ങനാട് സമരിറ്റൻസ് ആശുപത്രിയിൽ നഴ്സാണ്.

കോൺഗ്രസ് (എസ്) നേതാവും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായിരുന്ന പിതാവ് വി.കെ. ബാബു കഴിഞ്ഞ ഏപ്രിൽ 20 നാണ് അന്തരിച്ചത്.

accident death
Advertisment