Advertisment

കടാതിയില്‍ കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിച്ചു, യുവാവ് മരിച്ചു

New Update

കൊച്ചി: മൂവാറ്റുപുഴ കടാതിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ധര്‍മൂസ് ഫിഷ് ഹബ്ബിന് സമീപം കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരനായിരുന്ന കടാതി സ്വദേശി ശ്യാം (24) ആണ് മരിച്ചത്.

publive-image

ഒപ്പമുണ്ടായിരുന്ന എബിയെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 9.30 നാണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍ നിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

accident death
Advertisment