കോട്ടയം: മകൻ ഓടിച്ച ബൈക്ക് റോഡിലെ കുഴിയിൽ ചാടിയതിനെത്തുടർന്നു പിൻസീറ്റിൽ നിന്നു തെറിച്ചുവീണു ഗുരുതര നിലയിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. കുടമാളൂർ ഹൈസ്കൂൾ ജംക്‌ഷനു സമീപം തുണ്ടിപ്പറമ്പിൽ ജോസഫ് തോമസിന്റെ (ടോമിച്ചൻ) ഭാര്യ ഷൈനി തോമസ് (58) ആണു മരിച്ചത്.
കഴിഞ്ഞ 2നു രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. രാവിലെ കുടമാളൂർ പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത ശേഷം മകൻ ഡിനുവിനൊപ്പം വീട്ടിലേക്കു തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
അമ്പാടിക്കവലയ്ക്കു സമീപം വളവിലെ കുഴിയിൽ ചാടിയപ്പോൾ ഷൈനി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്നാണു ഡിനു പറയുന്നത്. ഉടൻ ബൈക്ക് നിർത്തി മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
തലയ്ക്കേറ്റ പരുക്കു ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ൈഷനി ഇന്നലെ പുലർച്ചെ മരിച്ചു. മക്കൾ: ഡാനി, ഡോണി, ഡിനു. മരുമക്കൾ: ടീനു, അഞ്ചു.