Advertisment

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം; നിര്‍മാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകര്‍ന്ന് വീണ് നിരവധി തൊഴിലാളികള്‍ക്ക് പരുക്ക്

New Update

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ തകര്‍ന്നു വീണ് എട്ടു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Advertisment

സ്റ്റേജ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ക്ഷേത്ര ജീവനക്കാരുമാണ് തൊഴിലാളികളെ സ്റ്റേജിനടിയില്‍ നിന്നും പുറത്തെടുത്തത്. അതേസമയം കൂടുതല്‍ പേര്‍ കോണ്‍ക്രീറ്റിനടിയില്‍ പെട്ടിരിക്കാമെന്നാണ് സംശയം.

publive-image

കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയശേഷം ഇന്നു രാവിലെയാണ് അന്‍പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

2016 ഏപ്രില്‍ 10 ന് കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്. ഇതില്‍ 110 പേര്‍ മരണമടയുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു അപകടം.

Advertisment