Advertisment

വിവാഹം കഴിഞ്ഞു വധുവുമായി മടങ്ങവേ വരന് ടോയ്‌ലറ്റ് ശങ്ക. ഒടുവില്‍ നടുറോഡില്‍ നവവധുവിനു മുന്നില്‍ ദാരുണാന്ത്യം

New Update

publive-image

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞു വധുവുമായി വീട്ടിലേക്കു മടങ്ങിയ വരന് പാതിവഴി പിന്നിട്ട പ്പോള്‍ ടോയിലറ്റില്‍ പോകണമെന്നായി. കാര്‍ വഴിയരുകില്‍ നിര്‍ത്തി എതിര്‍ വശത്തുള്ള Pay and Use ടോയിലറ്റിലേക്ക് ധൃതിയില്‍ റോഡു മുറിച്ചു നടന്ന അയാളെ റോഡിലൂടെ അമിതവേഗതയില്‍ പാഞ്ഞുവന്ന ടിപ്പര്‍ ലോറിയിടിച്ചിട്ടശേഷം വീലു കള്‍ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

Advertisment

publive-image

നടുറോഡില്‍ ചതഞ്ഞരഞ്ഞ അയാള്‍ക്ക്‌ ഒന്ന് ഞരങ്ങാന്‍ പോലും കഴിഞ്ഞില്ല. ഈ ദാരുണ ദൃശ്യം കണ്ടുകൊണ്ടു കാറിലിരുന്നു നിലവിളിച്ച നവവധു ബോധരഹിതയായി.

ഉത്തര്‍പ്രദേശിലെ ആഗ്രക്കടുത്തുള്ള സയ്യാ ഗ്രാമവാസി വിമലും ഈദ് ഗാഹ് മുഹല്ല നിവാസി ലഖന്‍ യാദവിന്‍റെ മകള്‍ സരിതയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. തിങ്കളാഴ്ച ഉച്ചക്ക് മുഹൂര്‍ത്തപ്രകാരം 3 മണിക്ക് വരനും വധുവും വരന്‍റെ വീട്ടിലേക്കു യാത്രയായി.

publive-image

ആഗ്രാ റോഡിലെ കുരഞ്ചിത് പൂര്‍ എന്ന സ്ഥലത്തെ ത്തിയപ്പോള്‍ വിമലിനു അടിയന്തരമായി ടോയിലറ്റില്‍ പോകണമെ ന്നായി. ഡ്രൈവര്‍ ഉടന്‍ കാര്‍ അടുത്തുള്ള ഒരു ടാബ( വഴിയോരക്കട ) യില്‍ നിര്‍ത്തി. കാര്‍ നിര്‍ത്തിയതും വിമല്‍ ടോയിലറ്റ് ലക്ഷ്യമാക്കി ഓടുകയായിരുന്നു. പാഞ്ഞുവന്ന ടിപ്പര്‍ അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. അതാണ്‌ അപകടത്തിനു കാരണം. വധു സരിത ഇപ്പോഴും ആശുപത്രിയിലാണ്.

Advertisment