Advertisment

വ്യവസായിയുടെയും കുടുംബത്തിന്റെ ദുരൂഹമരണം: പിന്നില്‍ കുനാലിന്റെ കാമുകിയുടെ ആത്മാവ്, വലഞ്ഞ് പോലീസ്

New Update

അഹമ്മദാബാദ്: ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യവസായിയുടെയും കുടുംബത്തിന്റെയും രണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കുനാലിന്റെ ആത്മഹത്യ കുറിപ്പാണ് പോലീസിനെ വലയ്ക്കുന്നത്. തന്റെയും ഭാര്യയുടെയും മകളുടെയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

Advertisment

publive-image

താന്‍ ഒരിക്കലും സ്വമേധയാ മദ്ധ്യപിച്ചിട്ടില്ലെന്നും ദുരാത്മാക്കള്‍ തന്നെ കീഴ്പ്പെടുത്തുകയാണെന്നും ഇയാള്‍ അമ്മയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇത് കൂടാതെ കുനാലിന്റെ ഭാര്യ കവിത എഴുതിയ ഒരു ആത്മഹത്യ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവമാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് കവിതയും കത്തില്‍ പറയുന്നു.

ബുധനാഴ്ചയാണ് അഹമ്മദാബാദിലെ അപ്പാര്‍ട്ട്മെന്റില്‍ കുനാല്‍ ത്രിവേദി, ഭാര്യ കവിത മകള്‍ ശ്രീന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാലിന്റെ അമ്മ ജയശ്രീ ബെന്നിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റുള്ളവരെ കൊന്നതിന് ശേഷം കുനാല്‍ സ്വയം ജീവനൊടുക്കിയതിന്റെയും സാദ്ധ്യത പോലീസ് പരിശോധിക്കുന്നുണ്ട്.

Advertisment