Advertisment

എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ എയർടെൽ താങ്ക്സ് ആപ്ലിക്കേഷൻ മലയാളത്തിലും

author-image
സത്യം ഡെസ്ക്
Updated On
New Update

എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ മലയാളത്തിലും എയർടെൽ താങ്ക്സ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കും. പുതിയ അപ്ഡേറ്റിൽ ആപ്പ് മലയാളത്തോടൊപ്പം ഹിന്ദി, ബംഗാളി, മറാത്തി, തമിഴ് തുടങ്ങി പ്രാദേശിക ഭാഷകളെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. എയർടെൽ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുള്ളത്.

Advertisment

publive-image

വൈകാതെ തന്നെ iOS ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകും. ആപ്പിൽ മലയാളത്തോടൊപ്പം ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, തമിഴ്, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഇപ്പോൾ ലഭ്യമാവുന്നത്.

വരും ആഴ്ചകളിൽ കന്നഡ, ആസാമീസ്, ഒഡിയ എന്നിവയുൾപ്പെടെയുള്ള ഭാഷകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് എയർടെൽ അറിയിച്ചു. ബിൽ പേയ്‌മെന്റുകൾ, റീചാർജ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന എയർടെല്ലിന്റെ സ്വന്തം ആപ്ലിക്കേഷനാണ് എയർടെൽ താങ്ക്സ്.

tec news airtel aap
Advertisment