Advertisment

ഈ ചിത്രങ്ങളില്‍ ഐശ്വര്യ റായിയെ തപ്പി ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായിയുടെ ഇന്‍സ്റ്റഗ്രാമിലെ പുതിയ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇതില്‍ ഐശ്വര്യയെ തപ്പി നടക്കുകയാണ് ആരാധകര്‍. തന്റെ എല്‍കെജി കാലഘട്ടവും ഒന്നാം ക്ലാസിലെ ക്ലാസ് ഫോട്ടോയുമാണ് ഇത്തവണ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

ഒന്നാം ക്ലാസിലെ ചിത്രത്തിനൊപ്പം ആരാധ്യയുടെ പ്രായം എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍ നിന്ന് ഐശ്വര്യയുടെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടുപിടിക്കാന്‍ ആരാധകര്‍ക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.

അടുത്തിടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഐശ്വര്യ പങ്കുവച്ചപ്പോള്‍ വിമര്‍ശനവുമായി നിരവധിപേര്‍ എത്തിയിരുന്നു. അകമഴിഞ്ഞ ഈ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ എന്നായിരുന്നു ചിത്രത്തോടൊപ്പം ഐശ്വര്യ കുറിച്ചത്.

Advertisment