Advertisment

അജ് വ ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.

author-image
admin
New Update
Advertisment
ജിദ്ദ:  അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ് വ) ജിദ്ദ കമ്മിറ്റിയുടെ കെയര്‍ ഓഫീസില്‍ ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴില്‍ വളണ്ടിയര്‍ സേവനത്തിന് പോകുന്നവര്‍ക്ക് വേണ്ടി വളണ്ടിയര്‍ പരിശീനല ക്ലാസ്സ് സംഘടിപ്പിച്ചു.

publive-image
ഫോറം എക്സിക്യീട്ടീവ് അംഗവും, മാധ്യമ പ്രവര്‍ത്തകനും, അജ് വ ഉപദേശക സമിതിയംഗവുമായ കെ.ടി. മുസ്തഫ പെരുവള്ളൂര്‍ വളണ്ടിയര്‍ സേവനത്തിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളെ കുറിച്ചും, ഹാജിമാര്‍ക്ക് നല്‍കേണ്ട സേവനങ്ങളെ കുറിച്ചും, അതിന്‍റെ ആത്മീയ അനുഭൂതിയെകുറിച്ചും വിശദമായി ക്ലാസ്സ് എടുത്തു.തുടര്‍ന്ന് കൗണ്‍സില്‍ അംഗം ഇര്‍ഷാദ് സാഹിബ് ആറാട്ടുപുഴ (ജെ.എന്‍.എച്ച്) ട്രഷറര്‍ ഡോ. മുഹമ്മദ് ശരീഫ് സാഹിബ് മഞ്ഞപ്പാറ എന്നിവര്‍ ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്ത് ചെയ്യേണ്ട അടിയന്തിര ചികിത്സകളെ കുറിച്ചും. ആരോഗ്യ രംഗത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ക്ലാസ്സ് എടുത്തു.
 
അനീസ് കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു., നൗഷാദ് ഓച്ചിറ, വൈസ് പ്രസിഡണ്ട് ശഫീഖ് കാപ്പില്‍, ഉപദേശക സമിതിയംഗം സക്കീര്‍ ഹുസൈന്‍ അമ്പഴയില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍, ജാഫര്‍ മുല്ലപ്പളളി, റഷീദ് ഓയൂര്‍, കൗണ്‍സില്‍ അംഗങ്ങളായ ശിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാട്, അബ്ദുള്ള പട്ടാമ്പി, നാസര്‍ ചെമ്മാട്, റഷീദ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുള്‍ ലത്ത്വീഫ് കറ്റാനം സ്വാഗതവും ,  അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം നന്ദിയും പറഞ്ഞു.
Advertisment