Advertisment

സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരു കോടിയെങ്കിലും കിട്ടണം, അല്ലാത്തപക്ഷം ചലച്ചിത്രമേള നടത്താനാകില്ല; എകെ ബാലന്‍

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് നല്‍കിയാലേ ചലച്ചിത്ര മേള നടത്താനാകൂ. അല്ലാത്ത പക്ഷം മേള നടത്തില്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ അറിയിച്ചു. മേള നടത്താന്‍ മൂന്നുകോടി രൂപയെങ്കിലും ചിലവുവരും. പ്ലാന്‍ ഫണ്ടില്‍ നിന്നും തുക എടുക്കാനാവില്ലെങ്കില്‍ മേള നടത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

നേരത്തെ ചിലവു ചുരുക്കി ചലച്ചിത്രമേള നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഫണ്ടില്ലാതെ മേള നടത്താമെന്നാണ് മുഖ്യമന്ത്രി ചലച്ചിത്ര അക്കാദമിയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് മന്ത്രി എകെ ബാലന്‍ തന്റെ പ്രതികരണവുമായി രംഗത്തെത്തിയത്.

രണ്ടുകോടി രൂപ ഡെലിഗേറ്റ് പാസുവഴി ശേഖരിക്കാനാകുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഒരുകോടി എങ്കിലും പ്ലാന്‍ ഫണ്ടില്‍ നിന്ന് എടുക്കേണ്ടിവരുമെന്നും അത് ലഭിച്ചില്ലെങ്കില്‍ മേള നടത്താനാവില്ലെന്നുമാണ് മന്ത്രി പറയുന്നത്.

എന്നാല്‍ ഇതിനുള്ള ഫണ്ട് അക്കാദമി കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് മേള നടത്താനാകില്ലെന്നു പറഞ്ഞ് സാംസ്‌കാരിക മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Advertisment