Advertisment

ഷുഹൈബ് വധക്കേസ്: അറസ്റ്റ് പൊലീസ് വിളിച്ച പ്രകാരം സ്റ്റേഷനിലേക്ക് പോകുംവഴിയെന്ന് ആകാശിന്റെ അച്ഛന്‍

New Update

കണ്ണൂര്‍: അറസ്റ്റ് പൊലീസ് വിളിച്ച പ്രകാരം സ്റ്റേഷനിലേക്ക് പോകുംവഴിയാണെന്ന് അറസ്റ്റിലായ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവി. ആകാശും രജിനും നിരപരാധികളാണ്. കൊലനടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിലായിരുന്നു. പാര്‍ട്ടിയെ സമീപിച്ചപ്പോള്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ പറഞ്ഞുവെന്നും ആകാശിന്റെ പിതാവ് പറഞ്ഞു. ബോംബ് കേസില്‍ ബിജെപി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

അതേസമയം ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത് അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്. തളിപ്പറമ്പില്‍ നിന്നാണ് വാഹനം വാടകയ്‌ക്കെടുത്തിരിക്കു്ന്നതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

കേസിലുള്‍പ്പെട്ട അഞ്ച് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതില്‍ രണ്ടുപേരാണ് ആകാശും റിജിന്‍ രാജും. മറ്റുള്ളവര്‍ സുരക്ഷിതതാവളങ്ങളില്‍ ഒളിവിലാണെന്നും അവരെ കണ്ടുപിടിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പൊലീസ് പറയുന്നു.

Advertisment