Advertisment

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് അല്‍ യാസ്മിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 5,50000 രൂപയുടെ ചെക്ക് കൈമാറി.

author-image
admin
New Update

റിയാദ്: പ്രളയ ബാധിതരെ സഹായിക്കുതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ. ഫോറം സ്വരൂപിക്കു ഫണ്ടിലേക്ക് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അഞ്ചര ലക്ഷം രൂപ കൈമാറി മാതൃകയായത്.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ഫണ്ട് അല്‍ യാസ്മിന്‍ സ്‌കൂളില്‍ നട പരിപാടിയില്‍ എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറം രൂപം നല്‍കിയ ദുരിതാശ്വാസ ജനകീയ സമതി ഭരവാഹികള്‍ ഏറ്റു വാങ്ങി. ഷിഹാബ് കൊട്ട്കാട്, ഇസ്മായില്‍ എരുമേലി, ഷംനാദ് കരുനാഗപ്പള്ളി എിവര്‍ സിഹിതരായിരുന്നു

രക്ഷിതാക്കളുടെയും കുട്ടികളുടെയും ഭാഗത്ത് നിന്ന് നിസ്സീമമായ പിന്തുണയാണ് ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ഒരാഴ്ച്ചക്കുള്ളിലാണ് ഇത്രയും തുക സ്വരൂപിച്ചതെന്ന് പ്രിന്‍സിപ്പള്‍ റഹ്മത്തുള്ള പറഞ്ഞു. കൂടാതെ പ്രളയത്തിന്റെ ഇരകളായ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കും സഹപ്രവര്‍ത്തകരുടെ സഹായം കൈമാറി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളൂടെ സഹജീവികളോടുള്ള സഹായ ഹസ്തം മററുള്ളവര്‍ക്ക് കൂടി മാത്യകയാണെും ഏററവും കൂടിയ തുക സ്വരൂപിച്ച അല്‍ യാസ്മിന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളൂടെ പ്രവര്‍ത്തനംപ്രശംസനീയമാണെുന്നും എന്‍.ആര്‍.കെ വെല്‍ഫയര്‍ ഫോറം റിലീഫ് കമ്മററി രക്ഷാധികാരി ഷിഹാബ് കൊട്ട്കാട് പറഞ്ഞു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ. റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ യഹിയ ഹസന്‍ തുഹരി അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഷനോജ്, പ്രഥാന അധ്യപികമാരായ ആഷ ചെറിയാന്‍, സംഗീത, രഹന അംജദ്, കോ-ഓര്‍ഡിനേറേറഴ്‌സ് ഇസ്‌റാര്‍, അല്‍താഫ്, ഹംസ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്‍ യാസ്മിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക എന്‍.ആര്‍.കെ വെല്‍ഫയര്‍ ഫോറം ദുരിതാശ്വാസ ജനകീയ സമതി ഭാരവാഹികള്‍ ഏററുവാങ്ങുന്നു.

Advertisment