Advertisment

ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

author-image
admin
New Update

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ചികിത്സയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. അഞ്ചു ദിവസം മുന്‍പായിരുന്നു ജിനിയുടെ പ്രസവം. ശ്വാസതടസ്സവും കടുത്ത വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ഗ്യാസ് ട്രബിളിനുള്ള മരുന്ന് മാത്രമാണ് യുവതിക്ക് നല്‍കിയത്. എന്നാല്‍ വേദന കുറയാതിരുന്നതിനെ തുടര്‍ന്ന് ഇസിജി എടുക്കാന്‍ പോയപ്പോള്‍ ജിനി ബോധം കെട്ട് വീണു. അതേസമയം, ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Advertisment

publive-image

കഴിഞ്ഞ ദിവസമാണ് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഗുരുതര പിഴവിന്റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി ഉയരുന്നത്. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒന്‍പതു ദിവസത്തിനു ശേഷമാണ് പുന്നപ്ര സ്വദേശിയായ യുവതിയുടെ വയറ്റില്‍നിന്ന് തുണി പുറത്തേക്കു വന്നത്. വീട്ടിലെത്തിയ ശേഷം യുവതിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ ശുചിമുറിയില്‍വച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്‌കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബര്‍ റൂമിലേക്കു മാറ്റി.

അതേസമയം, ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങള്‍ പുറത്തുവിടാന്‍ ഡോക്ടര്‍മാര്‍ തയാറാകുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിനു മുലപ്പാല്‍ നല്‍കാനും കഴിയുന്നില്ല. ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റില്‍ കുടുങ്ങാന്‍ കാരണമെന്നാണ് സംശയം.

Advertisment