Advertisment

വിസ്മയക്കാഴ്ചകൾ നിറച്ച് അലിഫ് ഗാല-2018

author-image
admin
New Update

റിയാദ്: അലിഫ് ഇൻറർനാഷണൽ സ്കൂൾ വാർഷികാഘോഷ പരിപാടി അലിഫ് ഗാല ’18 വിവിധങ്ങളായ വിനോദ വിജ്ഞാന പരിപാടികൾ ഒന്ന് ചേര്‍ന്ന മഴവിൽ കാഴ്ച്ചയായി സമാപിച്ചു.

Advertisment

publive-image

ഇരുപത് വ്യത്യസ്ത വേദികളിലായി ആർട്സ്, സയൻസ് എക്സിബിഷൻ, ആർട്ട് ഗാലറി, മാത്.സ് പൈറേറ്റ്സ്, പ്ലാനറ്റേറിയം, ഡോക്യുമെന്‍ററി പ്രദർശനം, ഫൺഫെയർ, പപ്പറ്റ് ഷോ, ഫുഡ് ഫെസ്റ്റ്, ഭാഷാവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, നൃത്ത-നാടകാവിഷ്കാരം, ഫിലിം ഷോ, ബുക് ഫെയർ, മെഡിക്കൽ ക്യാമ്പ് തുടങ്ങി വൈവിധ്യങ്ങളായ പഠന- ആസ്വാദന വിഭവങ്ങളുമായി അലിഫ് ഗാല സന്ദർശകരുടെ മനം നിറച്ചു.

publive-image

റിയാദ് അൽ യാസ്മിൻ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.റഹ്മത്തുള്ള ഉദ്ഘാടനം നിർവ്വഹിച്ചു.അലിഫ് ഗാലയോടനുബന്ധിച്ച് നടന്ന കെ ജി  ഗ്രാജ്വേഷൻ ചടങ്ങ് റിയാദ് മോഡേൺ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.മുഹമ്മദ്‌ ഹനീഫ ഉദ്ഘാടനം ചെയ്തു.

അലിഫ് പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അലിഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുക്മാൻ പാഴൂർ, ഡോ: അബ്ദുല്‍ സലാം, ശിഹാബ് കൊട്ടുക്കാട് എന്നിവർ സംസാരിച്ചു.

Advertisment