Advertisment

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആലുവ മണപ്പുറം മുങ്ങി, മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുന്നു

New Update

ആലുവ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ആലുവ മണപ്പുറം മുങ്ങി. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment

publive-image

ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതോടെ 32 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയ ഭീഷണി നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു.

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്ക സൃഷ്ടിക്കുന്നു.

കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  കൊച്ചി താലൂക്കില്‍ 46 ദുരിതാശ്വാസ ക്വാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

heavy rain aluva manappuram
Advertisment