Advertisment

മലയാളിയായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ രണ്ടാമത്തെ നോവൽ ആമസോൺ ബെസ്റ്സെല്ലെർ

New Update

കോവിഡ്നെ തുടർന്നുണ്ടായ ലോക്കഡോൺ കാലത്തു പതിനാലു ദിവസം കൊണ്ട് പതിനാലു കഥകൾ എഴുതി വാർത്തകളിൽ ഇടം നേടിയ മുകേഷ് അലക്സ് വൈദ്യൻ തന്റെ ദി സീക്രെട് ഓഫ് ഹീരാം എന്ന രണ്ടാമത്തെ പുസ്തകത്തിലൂടെ ആമസോൺ ബെസ്റ് സെല്ലർ റാങ്കിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. ലോക്കഡോൺ കാലത്തേ നെഗറ്റീവ് വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണ് മുകേഷ് അലക്സ് എന്ന ടെക്കി എഴുത്തിലേക്കും കഥകളിലേക്കും തിരിഞ്ഞത്. ചെറുപ്പം മുതൽ എഴുത്തിനോടും വായനയോടും വളരെ താല്പര്യമുണ്ടായിരുന്നു.

Advertisment

publive-image

തിരുവന്തപുരം ടെക്നോപാർക്കിൽ യൂ എസ്‌ ടി ഗ്ലോബൽ എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ ആർക്കിടെക്ട് ആണ് മുകേഷ്.കൊല്ലം തേവലക്കരയിലെ ഐതിഹ പ്രസിദ്ദമായ വൈദ്യൻ കുടുംബത്തിൽ ആണ് ജനനം

ദി സെക്രെറ്റ് ഓഫ് ഹീരാം സലോമോന്റെ ദേവാലയം പണിത ഹീരാം എന്ന ശില്പിയെ ചുറ്റിപറ്റി നിലനിൽക്കുന്ന രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു കഥയാണ്. ജീവിതത്തിൽ വിജയത്തിൽ എത്തിപ്പെടാൻ ഉപകരിക്കുന്ന ഒന്നിനെ പറ്റിയാണ് കഥ .ആൻ ഫ്രാങ്ക് ന്റെ ജന്മദിനമായ ജൂൺ പന്ത്രണ്ടിനാണ് ദി സെക്രെറ്റ് ഓഫ് ഹീരാം ഓൺലൈൻ വഴി പ്രാകാശനം ചെയ്തത്

amazone seller4
Advertisment