Advertisment

സമൂഹത്തിലെ ദുഷ്പ്രവണതകളും കുറ്റകൃത്യങ്ങളും തടയാനുള്ള പ്രവർത്തനങ്ങൾ ഇരട്ടിപ്പിക്കണമെന്ന് അമീർ

New Update

കുവൈറ്റ്‌ : സമൂഹത്തിലെ ദുഷ്പ്രവണതകളും കുറ്റകൃത്യങ്ങളും തടയാനുള്ള പ്രവർത്തനങ്ങൾ ഇരട്ടിപ്പിക്കണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പൊലീസ് സേനയോട് അഭ്യർഥിച്ചു.

publive-image

ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാർക്ക് റമസാൻ ആശംസകൾ നേരാൻ പൊലീസ് ആസ്ഥാനത്ത് എത്തിയതായിരുന്നു അമീർ. മറ്റേത് സമൂഹത്തെയും പോലെ നമ്മുടെ സമൂഹത്തിലും ദുഷ്പ്രവണതകൾ പ്രകടമാകുന്നുണ്ടെന്ന് അമീർ പറഞ്ഞു. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കൊലപാതകം, മോഷണം തുടങ്ങിയവയുടെ വർധന ഗൗരവത്തോടെ കാണണമെന്നും അമീർ അഭ്യർഥിച്ചു.

kuwait kuwait latest
Advertisment