Advertisment

നീ അത്രയ്ക്ക് സുഖിക്കേണ്ട എന്ന ഭാവമാണ് സോഷ്യല്‍മീഡിയയിലെ പലര്‍ക്കും’ ; തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അമൃത സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

പിന്നണി ഗാനരംഗത്തും ആല്‍ബം മ്യൂസിക്കിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവസാന്നിദ്ധ്യമായ ഗായികയാണ് അമൃത സുരേഷ്. എന്നാല്‍ തന്റെ അനുഭവത്തിലൂടെ നോക്കിയാല്‍ സോഷ്യല്‍ മീഡിയയിലെ കൂടുതല്‍ പേരും വിദ്വേഷം മനസ്സില്‍ ഒളിപ്പിച്ചാണ് സംസാരിക്കുന്നതെന്ന് ഗായിക പറയുന്നു. സോഷ്യല്‍മീഡിയ വഴി ആളുകളുടെ അഭിപ്രായം വ്യക്തമായിട്ട് അറിയാന്‍ സാധിക്കും.

Advertisment

publive-image

ചിലര്‍ വിഷമിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഓരോന്ന് പറയുന്നത്. ആദ്യമൊക്കെ അതു കേട്ട് സങ്കടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത്തരം കാര്യങ്ങള്‍ ഒരു ശീലമായിത്തീര്‍ന്നു നീ ഇത്രയ്ക്ക് സുഖിക്കണ്ടടീ എന്ന ഭാവമാണ് പലര്‍ക്കും. ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ ഗായിക പറഞ്ഞു. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. പലരും എന്നോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കാറുണ്ട് അതെല്ലാം അതിന്‍േതായ സമയത്ത് നടക്കുന്നതാണ് നല്ലത്.

ആരെങ്കിലും നോക്കി കണ്ണുരുട്ടിയാല്‍ പേടിക്കുന്നയാളായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ മോശമായതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാന്‍ പഠിച്ചു. ഈയടുത്ത് ഞാന്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ അടിവസ്ത്രത്തെക്കുറിച്ച് കമന്റ് ഇട്ടു. അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഞാന്‍ പോസ്റ്റ് ചെയ്തു. എന്നോടെന്നല്ല ആരോടും മോശമായി സംസാരിക്കാന്‍ ഒരാള്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം മനോവൈകല്യമുള്ളവരെ കണ്ടില്ലെന്ന് നടിക്കാറില്ല’- അമൃത കൂട്ടിച്ചേര്‍ത്തു.

Advertisment